ങ്ങളിതിതെന്തിനാണ്, ഇപ്പഴും ഇന്നലത്തേത് എഴുതുകയാണ്; ഓണ്‍ലൈന്‍ ക്ലാസ്സിലെ ഹോം വര്‍ക്കിനേക്കുറിച്ച് വിദ്യാര്‍ത്ഥി

By Web Team  |  First Published Jul 5, 2021, 9:40 AM IST

പഠിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ഫോണിലൂടെ നല്‍കുന്ന ഹോം വര്‍ക്കുകളുടെ അമിതഭാരം പഠനത്തേതന്നെ വെറുത്തുപോവുന്നതിന് കാരണമാകുമെന്നും പരാതിപ്പെടുന്ന കുട്ടിയുടേതാണ് വീഡിയോ


ഓണ്‍ലൈന്‍ ക്ലാസ്സുകളും ഹോം വര്‍ക്കുകളുമെല്ലാം  കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്നതിന്‍റെ സൂചനയായി വീഡിയോ വൈറലാവുന്നു. ഓണ്‍ലൈന്‍ ക്ലാസും ഹോംവർക്കും കാരണം പഠനം തന്നെ വെറുത്തുപോയെന്ന് വിഷമത്തോടെ പറയുന്ന കുട്ടിയുടെ വീഡിയോയാണ് വൈറലാവുന്നത്. സംഗീത സംവിധായകന്‍ കൈലാഷ് മേനോനാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വച്ചിരിക്കുന്നത്.

കൊവിഡ് കാലത്ത് വീടുകളില്‍ തളയ്ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സമ്മര്‍ദ്ദത്തിന്‍റെ സൂചനയാണ് വീഡിയോയിലെ കുട്ടിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ കുട്ടിയേക്കുറിച്ച് പറയുന്നത്. പഠിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ഫോണിലൂടെ നല്‍കുന്ന ഹോം വര്‍ക്കുകളുടെ അമിതഭാരം പഠനത്തേതന്നെ വെറുത്തുപോവുന്നതിന് കാരണമാകുമെന്നും വീഡിയോയില്‍ കുട്ടി പറയുന്നുണ്ട്.

Latest Videos

undefined

"

സങ്കടത്തോടെ പറയുകയാ ങ്ങളിങ്ങനെ ഇടല്ലീ.  ഈ ഗ്രൂപ്പും ഗ്രാഫും ഒക്കെ ഉണ്ടാക്കിയിട്ട്. ങ്ങളിതിതെന്തിനാണ്, ഇപ്പഴും ഞാൻ ഇന്നലത്തെ ഇത് എഴുതുകയാണ്. നോക്കി ഇങ്ങള്. ഇങ്ങളെത്തിനാണ് ഇങ്ങനെ ഇടാൻ നിക്കുന്നത്. എഴുതാൻ ഇടുകയാണെങ്കിൽ ഒരു ഇത്തിരി ഇടണം. അല്ലാണ്ട് ഇഷ്ടം പോലെ ഇടരുത് ടീച്ചർമാരെ. ഞാനങ്ങനെ പറയല്ല. ടീച്ചറേ എനിക്ക് വെറുത്ത്. എനിക്ക് പഠിത്തന്ന് പറഞ്ഞാ ഭയങ്കര ഇഷ്ടാ. ങ്ങളിങ്ങനെ എനിക്ക് ഇട്ട് തരല്ലേയെന്നാണ് വീഡിയോയില്‍ കുട്ടി പറയുന്നത്. 

കൊവിഡ് വ്യാപനവും അടച്ചുപൂട്ടലും മുതിര്‍ന്നവരില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം പലപ്പോഴും ചര്‍ച്ചയാവുന്നുണ്ടെങ്കിലും കുട്ടികൾ അനുഭവിക്കുന്ന പ്രതിസന്ധി വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.  

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kailas (@kailasmenon2000)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!