റോഡിലേയ്ക്ക് മരം കടപുഴകി വീണു; വഴിയോര കച്ചവടക്കാരിയ്ക്ക് പരിക്ക്  

By Web TeamFirst Published Oct 28, 2024, 8:20 PM IST
Highlights

മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മരം പൂർണമായി വെട്ടി.

മാന്നാർ: തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ മാന്നാർ കോയിക്കൽ ജംഗ്ഷന് വടക്ക് മരം കടപുഴകി വീണു. സമീപത്ത് വഴിയോരക്കച്ചവടം നടത്തി വന്ന സ്ത്രീക്ക് പരിക്കേറ്റു. ഇതേ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. 

റോഡരികിൽ ചായക്കച്ചവടം നടത്തി വരുന്ന എടത്വ തലവടി സ്വദേശി രാഖിയ്ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ചുവട് ഭാഗം ദ്രവിച്ച് അപകടാവസ്ഥയിൽ നിന്നിരുന്ന പറങ്കിമാവ്  കടപുഴകി വീണത്. മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മരം പൂർണമായി വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പരിക്കേറ്റ രാഖി മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 

Latest Videos

READ MORE: ദീപാവലി ആഘോഷം; നിശബ്ദ മേഖലകളുടെ 100 മീറ്റർ ചുറ്റളവിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണം

click me!