ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.രാഹുൽ ഈശ്വറിനെതിരെ പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും പി സതീദേവി പറഞ്ഞു.
കോഴിക്കോട്: ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കോടീശ്വരനായ ആളെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവന്നത് തന്നെ സന്തോഷമുണ്ട്. തെറ്റ് ഏറ്റ് പറഞ്ഞ പശ്ചാത്തലത്തിൽ ആണ് ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം അനുവദിച്ചത്. കോടതി നടപടി സമൂഹത്തിന് നൽകുന്ന ശക്തമായ സന്ദേശമാണ്. സ്ത്രീക്ക് അന്തസോടെ പൊതു ഇടത്തിൽ ഇടപെടാനുള്ള തുടക്കം കുറിക്കൽ ആകും ഇത്.
പരാതി കൊടുക്കുന്നവരെ മോശപ്പെടുത്തുന്ന പ്രവണത സമൂഹത്തിൽ ഉണ്ട്. സമൂഹ മാധ്യമങ്ങളിലെ മോശം പ്രചാരണത്തിനെതിരെ സൈബർ പൊലീസ് നടപടി എടുക്കണം. ബോബി ചെമ്മണ്ണൂരിനെ ജയിലിൽ സന്ദര്‍ശിച്ചത് ആരാണെന്ന് അറിയില്ലെന്നും ജയിലിൽ ഉള്ളവരെ സന്ദര്‍ശിക്കാൻ അവകാശമുണ്ടെന്നും സതീദേവി പറഞ്ഞു. രാഹുൽ ഈശ്വറിനെതിരെ പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും പി സതീദേവി പറഞ്ഞു.
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. നഷ്ടപരിഹാരം തേടി പരാതി നൽകണമെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് കേൾക്കാതെ രാഷ്ട്രീയ പ്രേരിത സമരത്തിന് പോയി. വനിതാ കമ്മീഷൻ ഇപ്പോഴും നിയമ സഹായത്തിന് തയ്യാറെന്നും പി സതീദേവി പറഞ്ഞു. നഷ്ട പരിഹാരം തേടി ഹർഷീന കോടതിയെ സമീപിച്ച സംഭവത്തിലാണ് വനിതാ കമ്മീഷന്‍റെ പ്രതികരണം.
കൊല്ലത്തെ യുവതിയുടെ മരണത്തിൽ വഴിത്തിരിവ്; നടന്നത് ക്രൂര കൊലപാതകം, ശ്യാമയുടെ ഭര്‍ത്താവ് അറസ്റ്റിൽ