ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം: സ്ത്രീയടക്കം 3 പേരെ പൊലീസ് പിടികൂടി; സംഘം മോഷ്ടിച്ചത് നിവേദ്യ ഉരുളി

By Web Team  |  First Published Oct 20, 2024, 5:48 AM IST

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിൽ നിന്ന് നിവേദ്യ ഉരുളി മോഷ്ടിച്ച് കടന്ന സംഘത്തിലെ മൂന്ന് പേർ പിടിയിൽ


തിരുവനന്തപുരം: ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ പിടിയിൽ. മൂന്ന് പേർ അടങ്ങുന്ന ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്. സ്ത്രീകളടക്കം സംഘത്തിലുണ്ട്. അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം മോഷണം നടത്തിയത്. പിടിയിലായ പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.

click me!