കേരളം എതിർത്തു, മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്കുളള ട്രെയിൻ അവസാന നിമിഷം റദ്ദാക്കി

By Web Team  |  First Published May 24, 2020, 6:17 PM IST

കേന്ദ്രനിർദ്ദേശപ്രകാരം യാത്ര പുറപ്പെടാൻ കേരളത്തിന്‍റെ അനുമതി വേണ്ടെങ്കിലും ഔദ്യോഗികമായി ലഭിച്ച അഭ്യർത്ഥന മാനിക്കുകയാണെന്ന് താനെയിലെ നോഡൽ ഓഫീസർ യാത്രക്കാരെ അറിയിച്ചു


മുംബൈ: കേരളം എതിർത്തതോടെ മഹാരാഷ്ട്രയിലെ താനെയിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കി. ഇന്ന് വൈകീട്ട് ആറ് മണിക്ക് എറണാകുളം സൗത്തിലേക്ക് പുറപ്പെടേണ്ട ട്രെയിൻ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റദ്ദാക്കിയത്.

സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കൊവിഡ്; അഞ്ച് പേര്‍ക്ക് നെഗറ്റീവ് , പുതിയ 18 ഹോട്ട്സ്പോട്ടുകൾ

Latest Videos

undefined

നിലവിലെ കേന്ദ്രനിർദ്ദേശപ്രകാരം യാത്ര പുറപ്പെടാൻ കേരളത്തിന്‍റെ അനുമതി വേണ്ടെങ്കിലും ഔദ്യോഗികമായി ലഭിച്ച അഭ്യർത്ഥന മാനിക്കുകയാണെന്ന് താനെയിലെ നോഡൽ ഓഫീസർ യാത്രക്കാരെ അറിയിച്ചു. യാത്രയ്ക്കുള്ള മുഴുവൻ ചെലവും മഹാരാഷ്ട്ര സർക്കാരാണ് വഹിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു ശ്രമിക് ട്രെയിൻ എത്തിയിരുന്നു.

തിരുവനന്തപുരത്ത് റിമാന്‍ഡ് പ്രതിക്ക് കൊവിഡ്; 30 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോകും

 

 


 

click me!