കീം 2020 സാമൂഹ്യ അകലം പാലിക്കാനുള്ള നിയന്ത്രണങ്ങളെ പൂര്‍ണമായും പരിഹസിക്കുന്ന രീതിയിലായി. കൊവിഡ് 19 നെ ഫലപ്രദമായി ചെറുക്കാന്‍ താല്‍പര്യമുള്ള ഭരണകൂടം ചെയ്യേണ്ടത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കുകയായിരുന്നു.
തിരുവനന്തപുരം: കൊവിഡ് 19 മഹാമാരി സമ്പര്‍ക്കത്തിലൂടെ വ്യാപിക്കുന്നവരുടെ എണ്ണം കുത്തനെ കൂടുന്നതിനിടയില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ കൂട്ടം കൂടാന്‍ സാഹചര്യം സൃഷ്ടിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. തിരുവനന്തപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമാണ് വലിയ രീതിയില്‍ കൂട്ടം കൂടിയത്. സ്കൂള്‍ ഗേറ്റിന് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്ന ആളുകളുടെ ചിത്രമടക്കമാണ് ശശി തരൂര്‍ എംപിയുടെ രൂക്ഷവിമര്‍ശനം.
2020 - 21 വര്‍ഷത്തിലേക്കുള്ള എന്‍ജിനിയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയായ കീം എഴുതാനെത്തിയ വിദ്യാര്‍ഥികളും അവര്‍ക്കൊപ്പമെത്തിയ രക്ഷിതാക്കളുമാണ് സാമൂഹ്യ അകലം പാലിക്കാതെ വലിയ രീതിയില്‍ കൂട്ടം കൂടുന്ന സാഹചര്യമുണ്ടായത്. ഏപ്രില്‍ 20, 21 തീയതികളില്‍ നിശ്ചയിച്ചിരുന്ന പരീക്ഷ കൊവിഡ് 19 വ്യാപനത്തിന് പിന്നാലെ ജൂലൈ 16 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കീം 2020 സാമൂഹ്യ അകലം പാലിക്കാനുള്ള നിയന്ത്രണങ്ങളെ പൂര്‍ണമായും പരിഹസിക്കുന്ന രീതിയിലായി. കൊവിഡ് 19 നെ ഫലപ്രദമായി ചെറുക്കാന്‍ താല്‍പര്യമുള്ള ഭരണകൂടം ചെയ്യേണ്ടത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കുകയായിരുന്നു. പരീക്ഷ മാറ്റി വച്ചിരുന്നെങ്കില്‍ എന്ന് എംപിയായ താനും പരീക്ഷാര്‍ത്ഥികളും ആവശ്യപ്പെട്ടത് കണക്കിലെടുത്തില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ശശി തരൂര്‍ വിശദമാക്കുന്നു.
undefined
പരീക്ഷ ജൂലൈ 16 ന് തന്നെ നടക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി കനത്ത ജാഗ്രതയിലാവും പരീക്ഷ നടത്തുകയെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ സാമൂഹ്യ അകലം പോലും പാലിക്കാന്‍ പറ്റാതെ വന്ന സാഹചര്യമുണ്ടായതില്‍ രൂക്ഷമായ വിമര്‍ശനമാണ് സംസ്ഥാനതലത്തില്‍ ഉയരുന്നത്. പരീക്ഷ കേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും തിരക്ക് ഒഴിവാക്കാൻ പൊലീസ് സംവിധാനമൊരുക്കുമെന്നും കണ്ടൈൻമെന്റ് സോണിലും ട്രിപ്പിൾ ലോക് ഡൗൺ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പിച്ച് പരീക്ഷ നടത്തുമെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതി. എന്നാല്‍ ആളുകളഅ കൂട്ടം കൂടുന്ന സാഹചര്യമൊഴിവാക്കാനായില്ല.
ശശി തരൂര്‍ എംപിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
This crowd of students crowding to enter an exam centre for have made a mockery of the social distancing norms. A Government which wants to combat would not be foolish enough to persist with these exams when students ( and this M.P.) have pleaded for their postponement!