എസ്എഫ്ഐഒ അന്വേഷണം; കെഎസ്ഐഡിസി ഹൈക്കോടതിയിൽ, എന്തിന് ഭയക്കണമെന്ന് കോടതി, നടപടികൾക്ക് സ്റ്റേയില്ല

By Web TeamFirst Published Feb 7, 2024, 2:44 PM IST
Highlights

കെഎസ്ഐഡിസിയിലെ എസ്എഫ്ഐഒ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹർജി  ഹൈക്കോടതി തള്ളുകയായിരുന്നു. കേസ് 12ന് വീണ്ടും പരിഗണിക്കും. ഓർഡർ ഒന്നും തരാതെയാണ് പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്. 
 

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി ഹൈക്കോടതിയിൽ. കെഎസ്ഐഡിസിയിലെ എസ്എഫ്ഐഒ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. എന്നാൽ ഹർജി  ഹൈക്കോടതി തള്ളുകയായിരുന്നു. കേസ് 12ന് വീണ്ടും പരിഗണിക്കും. ഓർഡർ ഒന്നും തരാതെയാണ് പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്. 

കെഎസ്ഐഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. രേഖകൾ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേ എന്ന് ചോദിച്ച കോടതി എന്താണ് ഒളിച്ചു വെക്കാനുള്ളതെന്നും കെഎസ്ഐഡിസിയോട് ചോദിച്ചു. എന്തിനാണ് ഒരുപാട് ആശങ്കപ്പെടുന്നത്. ഒന്നും ഒളിയ്ക്കാനില്ലെങ്കിൽ പിന്നെന്തിന് ഭയക്കണമെന്ന് കെ.എസ്.ഐ.ഡി സിയോട് കോടതി ചോദിച്ചു. എന്നാൽ നാളെയും മറ്റന്നാളും പരിശോധനയുണ്ടെന്നാണറിവെന്നായിരുന്നു കെ.എസ്.ഐ.ഡി.സിയുടെ മറുപടി. ഹർജി തള്ളിയ കോടതി 12ന് വീണ്ടും പരിഗണിക്കും. 

Latest Videos

 തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്. അൽപ്പസമയം മുമ്പാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉ​ദ്യോ​ഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്. ഇവിടെ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന നടന്നത്. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ  നേതൃത്വത്തിലായിരുന്നു ഇവിടേയും പരിശോധന. 

കേന്ദ്രത്തിനെതിരായ സമരം; ദേശീയ രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

https://www.youtube.com/watch?v=Ko18SgceYX8

click me!