'അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം'; രണ്ടര വര്‍ഷത്തില്‍ വിതരണം ചെയ്തത് ഒന്നരലക്ഷം പട്ടയങ്ങളെന്നും മന്ത്രി

By Web TeamFirst Published Feb 4, 2024, 10:03 PM IST
Highlights

'തൃശൂരിലെ സംസ്ഥാന തല പട്ടയമേള ഉദ്ഘാടന ചടങ്ങ് പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും ഒരേ സമയം പട്ടയങ്ങള്‍ വിതരണം ചെയ്യും.'

തൃശൂര്‍: ഭൂമി കൈവശമുള്ളവര്‍ക്ക് മാത്രമല്ല, കേരളത്തിലെ ഭൂരഹിതരായ ഓരോ മനുഷ്യര്‍ക്കും പട്ടയം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ രാജന്‍. സംസ്ഥാനതല പട്ടയമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

'തൃശൂരിലെ സംസ്ഥാനതല പട്ടയമേള ഉദ്ഘാടന ചടങ്ങ് പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും ഒരേ സമയം പട്ടയങ്ങള്‍ വിതരണം ചെയ്യും. എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കുന്ന ശ്രദ്ധേയമായ നടപടിക്രമങ്ങളിലേക്ക് റവന്യൂ വകുപ്പ് കടക്കുകയാണ്. രണ്ടര വര്‍ഷം കൊണ്ട് ഒന്നരലക്ഷം പട്ടയങ്ങള്‍  വിതരണം ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചു. ഭൂരഹിതരിതില്ലാത്ത കേരളം എന്ന സ്വപ്നം വിദൂരമല്ല. മലയോര മേഖലയിലെ പട്ടയങ്ങള്‍ക്ക് വേണ്ടി ലഭ്യമായ എല്ലാ ഭൂമിയും നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു.' വനഭൂമി പട്ടയങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഫെബ്രുവരി ഏഴിന് മന്ത്രി എ കെ ശശീന്ദ്രനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ വനം വകുപ്പ് കാബിനറ്റ് മന്ത്രിയെയും സഹമന്ത്രിയെയും കാണാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. 

Latest Videos

പരിവേഷ് പോര്‍ട്ടലില്‍ നല്‍കിയ അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കാനും കേരളത്തിന് പുതിയതായി അപേക്ഷകള്‍ സമര്‍പ്പിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ അനുമതി ആവശ്യമായ ജില്ലയിലെ മലയോര മേഖലയിലെ ഭൂമി, റവന്യൂ, സര്‍വ്വേ തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍വ്വേ പൂര്‍ത്തീകരിച്ച് പരിവേഷ് പോര്‍ട്ടലില്‍ അയക്കാന്‍ കഴിയും വിധം സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. 

'ബുർഖ ധരിച്ച് 31കാരി സ്വന്തം വീട്ടിലെത്തിയത് ഒറ്റ കാര്യത്തിന്', മകളെ തിരിച്ചറിഞ്ഞതോടെ ഞെട്ടി മാതാവ്, അറസ്റ്റ് 
 

tags
click me!