കരിങ്കൊടി പ്രതിഷേധം സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയത്, തെരുവിലെ സമരം അതിശക്തമായി തുടരും: രാഹുല്‍ മാങ്കൂട്ടത്തിൽ

By Web TeamFirst Published Dec 15, 2023, 9:37 AM IST
Highlights

പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തെ മാനിക്കുമ്പോഴും തെരുവിലെ സമരത്തില്‍ നിന്ന്  യൂത്ത് കോണ്‍ഗ്രസ് പിന്നോട്ടു പോകില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധം സര്‍ക്കാര്‍ ചോദിച്ച് വാങ്ങുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തെ മാനിക്കുമ്പോഴും തെരുവിലെ സമരത്തില്‍ നിന്ന് സംഘടന പിന്നോട്ടു പോകില്ലെന്നും രാഹുല്‍ പറഞ്ഞു. നാലു മാസത്തെ സമര പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് തുടങ്ങി

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ആദ്യ സ്റ്റേറ്റ് സെന്‍ട്രല്‍ എക്സിക്യൂട്ടീവിനാണ് തിരുവനന്തപുരം നെയ്യാറില്‍ തുടക്കമായത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരെയുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കലാണ് പ്രധാന അജണ്ട. അക്രമ സമരങ്ങള്‍ വേണ്ടതില്ലെന്ന പ്രതിപക്ഷ നേതാവിന്‍റെ വാക്കുകളെ മാനിച്ചുകൊണ്ടു തന്നെ ശക്തമായ സമരം തെരുവിലുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പറയുന്നു.

Latest Videos

വ്യാജ ഐഡി കാര്‍ഡ് കേസോ വിവാദമോ സംഘടനയെ ബാധിച്ചിട്ടില്ലെന്നും ഉത്തരവാദിത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കമ്മിറ്റിയാകും പ്രവര്‍ത്തിക്കുകയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ജംബോ കമ്മിറ്റിയായതിനാല്‍ പുതിയ സംസ്ഥാന കമ്മിറ്റിയിലെ ഭാരവാഹികളെല്ലാം സ്വയം പരിചയപ്പെടുത്തിയ ശേഷമാണ് രണ്ടു ദിവസത്തെ നേതൃയോഗം തുടങ്ങിയത്. 

click me!