Latest Videos

ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിന് നീക്കം; നിയമസഭയ്ക്ക് അകത്തും പുറത്തും ആയുധമാക്കാൻ പ്രതിപക്ഷം

By Web TeamFirst Published Jun 28, 2024, 6:21 AM IST
Highlights

ശിക്ഷായിളവിനുള്ള നീക്കമെന്നത് അഭ്യുഹം മാത്രമെന്ന് പറഞ്ഞ് തള്ളിയ സ്പീക്കർക്കെതിരായ വിമർശനവും പ്രതിപക്ഷം കടുപ്പിക്കും

തിരുവനന്തപുരം: ടിപി കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം തുടർന്നും നിയമസഭയ്ക്ക് അകത്തും പുറത്തും ആയുധമാക്കാൻ പ്രതിപക്ഷം. ശിക്ഷായിളവിന് ഒരു നീക്കവുമില്ലെന്ന് ആവർത്തിക്കുന്നതിനിടെ ഇന്നലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തടിയൂരാൻ സർക്കാർ ശ്രമിച്ചിരുന്നു. സർക്കാർ അറിയാതെ ഉദ്യോഗസ്ഥർക്ക് മാത്രമായി ഇത്തരം നീക്കം നടത്താനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

ശിക്ഷായിളവിനുള്ള നീക്കമെന്നത് അഭ്യുഹം മാത്രമെന്ന് പറഞ്ഞ് തള്ളിയ സ്പീക്കർക്കെതിരായ വിമർശനവും പ്രതിപക്ഷം കടുപ്പിക്കും. വടകരയിലെ വിവാദമായ കാഫിർ പോസ്റ്റിനെ കുറിച്ചുള്ള ചോദ്യവും ഇന്ന് നിയമസഭയിലുണ്ടാകും. പോസ്റ്റ് വ്യാജമെന്ന് തെളിഞ്ഞതോടെ, അത് പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. 

'സർക്കാർ, ഉദ്യോ​ഗസ്ഥരെ ബലിയാടാക്കി, ആഭ്യന്തര വകുപ്പറിയാതെ ഉദ്യോ​ഗസ്ഥർക്ക് ഇതൊന്നും ചെയ്യാനാവില്ല': കെകെ രമ

 

click me!