Latest Videos

'നടന്നത് കൊലപാതകം, ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം'; ഷോക്കേറ്റ് മരിച്ച ബാബുവിന്‍റെ സഹോദരി

By Web TeamFirst Published Jun 29, 2024, 12:54 PM IST
Highlights

കൊലപാതകമാണ് നടന്നതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനറങ്ങുമെന്നും ബാബുവിന്‍റെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും വീഴ്ച ഉണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ആവർത്തിക്കുകയാണ് മന്ത്രി.

തിരുവനന്തപുരം: നെയ്യാറ്റിൻകയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും. കൊലപാതകമാണ് നടന്നതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും ബാബുവിന്‍റെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും വീഴ്ച ഉണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ആവർത്തിക്കുകയാണ് മന്ത്രി.

വാഴത്തോട്ടത്തിൽ വൈദ്യുതി ലൈൻ പൊട്ടിവീണെന്ന് നിരവധിവട്ടം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഒരാഴ്ചവരെ തിരിഞ്ഞു നോക്കാത്ത കെഎസ്ഇബി അധികൃതരുടെ അനാസ്ഥയ്ക്കെതിരെയാണ് പ്രതിഷേധം. നിരവധി വട്ടം പരാതി പറഞ്ഞപ്പോൾ രണ്ട് പേരെത്തി ലൈനിൽ വൈദ്യുതിയുണ്ടോ എന്നുപോലും നോക്കാതെ പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടെന്നും നാട്ടുകാർ പറയുന്നു. 

അപകടമുണ്ടായതിന് പിറകെ ഉദ്യോഗസ്ഥരെത്തി സ്ഥലത്തെ ഫ്യൂസ് ഊരിക്കൊണ്ടുപോയെങ്കിലും പൊട്ടിവീണ ലൈൻ മാറ്റാത്തതിനാൽ പ്രദേശം 24 മണിക്കൂർ ഇരുട്ടിലാക്കുകയും ചെയ്തു. ഇതും പ്രതിഷേധത്തിന് കാരണമായി. അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന പതിവ് പല്ലവി ആവർത്തിക്കുകയാണ് മന്ത്രി ഇന്നും ചെയ്തത്. 

കെഎസ്ഇബിയോ പിഡബ്ല്യുഡിയോ, ആര് മുറിച്ച് മാറ്റും മരം ? തർക്കം; പൊട്ടി വീണ മരം കെഎസ്ഇബി ലൈനിൽ കിടക്കുന്നു

https://www.youtube.com/watch?v=Ko18SgceYX8

click me!