പ്രാദേശിക വിഭാഗീയത; സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി, കരുനാഗപ്പള്ളിയിൽ കടുത്ത നടപടിക്ക് നീക്കം

By Web Team  |  First Published Dec 2, 2024, 7:48 AM IST

പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന വിഭാഗീയതയിൽ കടുത്ത അതൃപ്തിയുമായി സിപിഎം സംസ്ഥാന നേതൃത്വം. കരുനാഗപ്പള്ളിയിൽ ജില്ലാ, സംസ്ഥാന നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുണ്ടായേക്കും.


തിരുവനന്തപുരം:പാർട്ടി സമ്മേളനങ്ങൾക്കിടെ പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന വിഭാഗീയതയിൽ കടുത്ത അതൃപ്തിയുമായി സിപിഎം സംസ്ഥാന നേതൃത്വം. സമ്മേളന നടപടികൾ അലങ്കോലമാക്കും  വിധം പ്രശ്നങ്ങൾ ഉണ്ടാക്കിയവർക്കെതിരെ കടുത്ത നടപടിയാണ് വരാനിരിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയിലും, പത്തനംതിട്ട തിരുവല്ലയിലും, പാലക്കാട് കൊഴിഞ്ഞാമ്പാറയിലും, ആലപ്പുഴ അമ്പലപ്പുഴയിലും ഉണ്ടായ തർക്കങ്ങൾ അവഗണിക്കാൻ കഴിയുന്നതല്ലെന്നാണ് വിലയിരുത്തൽ.

എന്നാൽ, അച്ചടക്ക നടപടിയിലേക്ക് ഇപ്പോൾ പാർട്ടി നേതൃത്വം കടക്കില്ല. നിലവിൽ ഏരിയ സമ്മേളനങ്ങൾ പൂർത്തീകരിച്ചശേഷം ജില്ലാ സമ്മേളനവും സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും നടക്കട്ടെയെന്നും അതിനുംശേഷമാകാം നടപടി എന്നുമാണ് നേതൃത്വത്തിന്‍റെ തീരുമാനം. സംസ്ഥാന സമ്മേളം നടക്കാനിരിക്കുന്ന കൊല്ലം കരുനാഗപ്പള്ളിയിലും നിലവിലുള്ള സംഘടനാ പ്രശ്നങ്ങളിൽ ജില്ലാ, സംസ്ഥാന നേതാക്കൾക്കെതിരെ കടുത്ത നടപടിക്ക് തന്നെ നീക്കമുണ്ടെന്നാണ് വിവരം.

Latest Videos

undefined

പരിശീലനം കഴിഞ്ഞ് എഎസ്‍പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനാപകടം; ഹാസനിൽ ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു

 

tags
click me!