സവർക്കറെയല്ല, ചാൻസലറെയാണ് വേണ്ടതെന്ന് എസ്എഫ്ഐ ബാനർ; സവർക്കർ എന്നാണ് രാജ്യത്തിന് ശത്രുവായതെന്ന് ഗവർണർ

'സർവലകശാലയിലേക്ക് കയറിയപ്പോൾ പോസ്റ്റർ കണ്ടു. എന്ത് ചിന്തയാണിത്? സവർക്കർ എങ്ങനെയാണ് രാജ്യ ശത്രു ആകുന്നത് ? സവർക്കർ എന്താണ് ചെയ്തത്? ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലാകും' 

Governor Rajendra Arlekar slams sfi over their banner against vd Savarkar

കോഴിക്കോട് : എസ്എഫ്ഐ കാലിക്കറ്റ് സർവകലാശാലയിൽ മുമ്പ് സ്ഥാപിച്ച വി.ഡി സവർക്കർക്ക് എതിരായ ബാനറിൽ ​ഗവർണർക്ക് അതൃപ്തി. ഞങ്ങൾക്ക് ചാൻസിലറെയാണ് വേണ്ടത്, സവർക്കറെയല്ല (We need Chancellor, not Savarkar) എന്ന എസ്എഫ്ഐ ബാനറിലാണ് ഗവർണർ രോക്ഷം പ്രകടിപ്പിച്ചത്. സവർക്കർ എന്നാണ് രാജ്യത്തിന് ശത്രുവായി മാറിയതെന്നാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ ചോദ്യം. 

'10 പവൻ കൂടി വേണം, മകന് ബൈക്കും'; യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവും അമ്മയും ഉൾപ്പെടെ 4 പേർക്ക് ജീവപര്യന്തം 

Latest Videos

'സർവലകശാലയിലേക്ക് കയറിയപ്പോൾ ഒരു ബാനർ കണ്ടു. ഞങ്ങൾക്ക് ചാൻസിലറെയാണ് വേണ്ടത്, സവർക്കറെയല്ല എന്നായിരുന്നു ബാനർ. എന്ത് ചിന്തയാണിത്? സവർക്കർ എങ്ങനെയാണ് രാജ്യശത്രു ആകുന്നത് ? സവർക്കർ എന്താണ് ചെയ്തത്? ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലാകും. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്ത ആളാണ് സവർക്കർ. മറ്റുള്ളവർക്ക് വേണ്ടിയാണ് സവർക്കർ എല്ലാ കാലത്തും പ്രവർത്തിച്ചത്. വീടിനെയോ, വീട്ടുകാരെയോ കുടുംബത്തെ കുറിച്ചോ അല്ല. പകരം സമൂഹത്തെ കുറിച്ചാണ് സവർക്കർ എല്ലാ കാലത്തും ചിന്തിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്ത ആളാണ്. ഇങ്ങനെയുള്ള ബാനറുകൾ എങ്ങനെ ക്യാമ്പസിൽ എത്തുന്നുവെന്നത് ശ്രദ്ധിക്കണമെന്നും വൈസ് ചാൻസിലറോട് ഗവർണർ നിർദ്ദേശിച്ചു. 

 

tags
vuukle one pixel image
click me!