തൃശ്ശൂരില്‍ ഇക്കുറി പുലികളി വേണ്ടെന്നുവച്ച തീരുമാനം ഏകപക്ഷീയം, കോർപ്പറേഷൻ നിലപാട് തിരുത്തണമെന്ന് സംഘാടക സമിതി

By Web Team  |  First Published Aug 11, 2024, 10:04 AM IST

സംസ്ഥാന സർക്കാരിന്‍റെ  പ്രസ്താവന തൃശൂർ മേയർ തെറ്റായി വ്യാഖ്യാനിച്ചു.ഓണം വാരാഘോഷം മാത്രമാണ് നിർത്തിവെക്കാൻ തീരുമാനം

Pulikali organising committee against Thirssur mayor

തൃശ്ശൂര്‍: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലികളി വേണ്ടെന്നുവച്ച തീരുമാനം ഏകപക്ഷീയമെന്ന് സംഘാടക സമിതി ആരോപിച്ചു. കോർപ്പറേഷൻ നിലപാട് തിരുത്തണം. സംസ്ഥാന സർക്കാരിന്‍റെ  പ്രസ്താവന തൃശൂർ മേയർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഓണം വാരാഘോഷം മാത്രം നിർത്തിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സർക്കാരും കോർപ്പറേഷനും സഹായം നൽകിയില്ലെങ്കിലും പുലികളി നടത്തേണ്ടി വരുമെന്ന് സംഘാടക സമിതി അംഗം ബേബി പി ആൻറണി പറഞ്ഞു. 9 ടീമുകൾ പുലികളിക്ക് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഓരോ ടീമും 4 ലക്ഷം രൂപ വീതം ചെലവഴിച്ചു. പുലികളി നടത്തിയില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും . നാളെ ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് മേയർക്കും നിവേദനം നൽകുമെന്നും അദ്ദേഹം അറിയിച്ചു

vuukle one pixel image
click me!
vuukle one pixel image vuukle one pixel image