സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി‌ പ്രണബ് ജ്യോതിനാഥ് ചുമതലയേറ്റു

By Web TeamFirst Published Oct 26, 2024, 3:03 PM IST
Highlights

ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തെര‍ഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥ്  തുടർന്നേക്കും. 

തിരുവനന്തപുരം: അനിശ്ചിതത്വത്തിനിടെ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതി നാഥ് ചുമതലയേറ്റു. കേന്ദ്ര ഡെപ്യൂട്ടേഷനുള്ള അപേക്ഷ പരിഗണിക്കാതെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള പാനലിൽ പ്രണബ് ജ്യോതിനാഥിന്‍റെ പേരു കൂടി ഉൾപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.

സംസ്ഥാനം നൽകിയ പാനലിൽ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചീഫ് ഇലക്ഷൻ ഓഫീസറെ  തെരെഞ്ഞെടുത്തത്. അതേ സമയം പ്രണബ് ജ്യോതി നാഥ് നൽകിയ ഡെപ്യൂട്ടേഷൻ അപേക്ഷ പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ഭുവനേശ്വര്‍ ആസ്ഥാനമായ നാഷണൽ അനുമിനിയം കമ്പനി ചീഫ് വിജിലൻസ് ഓഫീസര്‍ പദവിയിലും നിയമനം നൽകി.

Latest Videos

സഞ്ചയ് കൗൾ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയതിനാൽ സംസ്ഥാനത്ത് ചീഫ് ഇലക്ഷൻ ഓഫീസർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് കാലത്ത് ഒഴിഞ്ഞു കിടക്കുന്ന പദവി ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ സാഹചര്യത്തിൽ പ്രണബ് ജ്യോതി നാഥ് തൽക്കാലം തുടരട്ടെ എന്നാണ് തീരുമാനം. കേന്ദ്ര തസ്തികയിൽ തിരിച്ചെത്താൻ സംസ്ഥാന സര്‍ക്കാര്‍ സാവകാശം ആവശ്യപ്പെടും. 

click me!