യാത്രയയപ്പ് യോഗത്തിൽ എഡിഎമ്മിനെതിരെ അഴിമതി ആരോപിച്ച് ജില്ലാ പഞ്ചായത്ത് അധ്യക്ഷ; പ്രസംഗിച്ചയുടൻ ഇറങ്ങിപ്പോയി

By Web TeamFirst Published Oct 14, 2024, 10:34 PM IST
Highlights

സ്ഥലംമാറ്റം കിട്ടി പോകുന്ന എ‍ഡിഎമ്മിനെതിരെ യാത്രയയപ്പ് യോഗത്തിൽ അഴിമതി ആരോപണം ഉന്നയിച്ച് പിപി ദിവ്യ

കണ്ണൂർ: യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ എഡിഎമ്മിനെതിരെ കടുത്ത അഴിമതി ആരോപണം ഉന്നയിച്ച് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. ക്ഷണിക്കാതെ യോഗത്തിനെത്തിയ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിൻ്റെ നടപടിയിലാണ് വിമർശനം ഉന്നയിച്ചത്. സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുൻപ് അനുമതി നൽകിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനുള്ളിൽ വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം.  പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിട്ടു.

click me!