മാസ്‌ക്ക് ധരിക്കാത്തതിന് രണ്ടാംതവണയും പിടിയിലായാല്‍ 2000 രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. മാസ്‌ക്ക് ധരിക്കാത്തതിന് രണ്ടാംതവണയും പിടിയിലായാല്‍ 2000 രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കും. ഒരുതവണ മാസ്ക് ധരിക്കാത്തവര്‍ വീണ്ടും പിടിയിലായാല്‍ 2000 രൂപ പീഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. മാസ്ക് ധരിക്കാത്ത 6954 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.