മഴുവന്നൂർ സെൻറ് തോമസ് യാക്കോബായ പള്ളിയിൽ പൊലീസ് സംഘം; കോടതി ഉത്തരവ് നടപ്പാക്കും, പള്ളിയിൽ തുടർന്ന് വിശ്വാസികൾ

By Web TeamFirst Published Jul 21, 2024, 9:43 PM IST
Highlights

കോതമംഗലം പുളിന്താനം സെൻ്റ് ജോൺസ് ബസ്ഫാഗെ യാക്കോബായ പള്ളിയിലും പൊലീസ് സംഘം എത്തിയിട്ടുണ്ട്. ഇവിടേയും വിശ്വാസികൾ പ്രതിഷേധിക്കുകയാണ്. 
 

കൊച്ചി: മഴുവന്നൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെത്തി പൊലീസ് സംഘം. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനാണ് പൊലീസ് സംഘം എത്തിയത്. ഈ മാസം 25 നുള്ളിൽ പള്ളി ഏറ്റെടുത്തു കൈമാറാൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. അതേസമയം, ഞായറാഴ്ച പ്രാർത്ഥനയ്ക്കായി എത്തിയ വിശ്വാസികൾ പ്രതിഷേധവുമായി പള്ളിയിൽ തുടരുകയാണ്. കോതമംഗലം പുളിന്താനം സെൻ്റ് ജോൺസ് ബസ്ഫാഗെ യാക്കോബായ പള്ളിയിലും പൊലീസ് സംഘം എത്തിയിട്ടുണ്ട്. ഇവിടേയും വിശ്വാസികൾ പ്രതിഷേധിക്കുകയാണ്. 

നേരത്തെ നിരവധി തവണ പൊലീസ് പള്ളിയിലെത്തിയിരുന്നു. വിശ്വാസികളുടെ പ്രതിഷേധം മൂലം പിന്തിരിയുകയായിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെയാണ് അപ്രതീക്ഷിതമായി പൊലീസ് എത്തിയത്. ഇതോടെ പ്രാർത്ഥന കഴിഞ്ഞ വിശ്വാസികൾ മടങ്ങിപ്പോവാതെ പള്ളിയിൽ തന്നെ തുടരുകയായിരുന്നു. കുന്നത്തുനാട് സിഐയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം എത്തിയിരിക്കുന്നത്. സമാനമായ അവസ്ഥയാണ് പുളിന്താനം പള്ളിയിലും. നാളെ രാവിലെ 6 മണിക്കുള്ളിൽ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്. നിലവിലുള്ള വിശ്വാസികളെയല്ലാതെ മറ്റാരേയും പള്ളിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പൊലീസ് അറിയിച്ചു. രാത്രിയിൽ പൊലീസ് നടപടിയുണ്ടാവില്ലെങ്കിലും നാളെ രാവിലെ നടപടിയുണ്ടാവുമെന്ന നിലപാടിലാണ് പൊലീസ്. 

Latest Videos

മലപ്പുറം ചങ്ങരംകുളം മുതുകാട് 3 പേർ കായലിൽ വീണു; ഒരാളെ കണ്ടെത്തി, 2 പേർക്കായി തെരച്ചിൽ തുടരുന്നു

https://www.youtube.com/watch?v=Ko18SgceYX8


 

click me!