കൊവിഡ് വ്യാപനം മുതലാക്കി മെഡിക്കൽ ഷോപ്പുകൾ പൾസ് ഓക്സീമീറ്റർ വില കൂട്ടി വിൽക്കുന്നെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. 900 രൂപ വിലയുളള പൾസ് ഓക്സി മീറ്റർ 3500 രൂപ വരെ വിലകൂട്ടി വിൽക്കുന്നവെന്നായിരുന്നു വാർത്ത.
കൊട്ടയം: പൾസ് ഓക്സീമീറ്റർ വിലകൂട്ടി വിൽക്കുന്നുവെന്ന പരാതിയെ തുടർന്ന് കോട്ടയത്തെ മെഡിക്കൽ ഷോപ്പുകളിൽ പൊലീസ് പരിശോധന. കോട്ടയം നഗരത്തിലെ വിവിധ മെഡിക്കൽ ഷോപ്പുകളിൽ വെസ്റ്റ് എസ് ഐ യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മെഡിക്കൽ ഷോപ്പുകളിലെ സ്റ്റോക്ക് രജിസ്റ്റർ പരിശോദിച്ച സംഘം പൾസ് ഓക്സി മീറ്ററിന്റെ കടകളിലെ സ്റ്റോക്ക് എണ്ണി തിട്ടപ്പെടുത്തി. കൃത്രിമ ക്ഷാമം ഉണ്ടാക്കി വില കൂട്ടി വിൽക്കരുതെന്ന താക്കീതും പോലീസ് നൽകി.
undefined
കൊവിഡ് വ്യാപനം മുതലാക്കി മെഡിക്കൽ ഷോപ്പുകൾ പൾസ് ഓക്സീമീറ്റർ വില കൂട്ടി വിൽക്കുന്നെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. 900 രൂപ വിലയുളള പൾസ് ഓക്സി മീറ്റർ 3500 രൂപ വരെ വിലകൂട്ടി വിൽക്കുന്നവെന്നായിരുന്നു വാർത്ത. ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി ഓക്സിമീറ്ററിന്റെ കരിഞ്ചന്ത തടയാൻ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തിലെ മെഡിക്കൽ ഷോപ്പുകളിൽ പോലീസ് പരിശോധന.
വരും ദിവസങ്ങളിലും ജില്ലയിലാകെയുള്ള മെഡിക്കൽ ഷോപ്പുകളിൽ പരിശോധന നടത്താനാണ് തീരുമാനം. കൃത്രിമം തെളിഞ്ഞാൽ കടകളുടെ ലൈസൻസ് അടക്കം റദാക്കുന്ന നടപടികൾ സ്വീകരിക്കും. വീടുകളിലടക്കം കൊവിഡ് ചികിത്സയിലുളള വർക്ക് രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കാൻ അടിയന്തരമായി ആവശ്യമുളള ഉപകാരണമാണ് പൾസ് ഓക്സിമീറ്റർ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona