മാസ്കില്ല, ഹെല്‍മറ്റില്ല, ലൈസന്‍സില്ല, ഉടുപ്പുമില്ല; വൈറലാകാന്‍ ബൈക്കില്‍ പറന്ന യുവാവിനെതിരെ കേസ്

By Web Team  |  First Published Aug 11, 2021, 5:45 PM IST

വീഡിയോ വൈറലായതോടെ ബൈക്ക് ഓടിച്ച ചെറായി സ്വദേശി റിച്ചല്‍ സെബാസ്റ്റ്യനെ(19) സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ പൊലീസ് പൊക്കി. 


കൊച്ചി: വൈറലാകാന്‍ മോഡിഫിക്കേഷന്‍ ചെയ്ത ബൈക്കില്‍ ഷര്‍ട്ടിടാതെ ബൈക്കില്‍ ചീറിപ്പാഞ്ഞ യുവാവിനെതിരെ പൊലീസ് കേസെടുത്തു. സുഹൃത്തുക്കള്‍ ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് ബൈക്ക് പൊക്കിയത്. 

രൂപമാറ്റം ചെയ്ത ബൈക്കില്‍ മാസ്കും, ഹെല്‍മറ്റും, ഷര്‍ട്ടും ഇല്ലാതെയായിരുന്നു യുവാവിന്‍റെ ബൈക്കോടിക്കല്‍. വീഡിയോ വൈറലായതോടെ ബൈക്ക് ഓടിച്ച ചെറായി സ്വദേശി റിച്ചല്‍ സെബാസ്റ്റ്യനെ(19) സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ പൊലീസ് പൊക്കി. റിച്ചലിന്‍റെ സുഹൃത്തിന്‍റേതായിരുന്നു ബൈക്ക്.

Latest Videos

undefined

ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് റിച്ചലിനെതിരെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഗിച്ചതിനും ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ വാഹനമോടിച്ചതിനും, വാഹന ഉടമയ്ക്കെതിരെ അനുമതിയില്ലാതെ ബൈക്ക് മോഡിഫിക്കേഷന്‍ ചെയ്തതിനും കേസെടുത്തു. ആറ് വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. വാഹനം സംബന്ധിച്ച വിവരം മോട്ടോര്‍‌ വാഹനവകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!