മൃതദേഹം മറവ് ചെയ്യാൻ പണം ചെലവായിട്ടില്ലെന്ന് പിഎംഎ സലാം, ചെലവാക്കിയ കണക്കെങ്ങനെ എസ്റ്റിമേറ്റാകുമെന്നും ചോദ്യം

By Web TeamFirst Published Sep 16, 2024, 5:08 PM IST
Highlights

നിയമപരമായും രാഷ്ട്രീയമായും ഇടപെടുമെന്ന് വ്യക്തമാക്കിയ മുസ്ലിം ലീഗ് നേതാവ് ചെലവാക്കിയ പണത്തിൻ്റെ കണക്ക് എങ്ങനെയാണ് എസ്റ്റിമേറ്റാവുകയെന്നും ചോദിച്ചു

മലപ്പുറം: വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൽ മൃതദേഹം മറവ് ചെയ്യാൻ സംസ്ഥാന സർക്കാരിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എന്ന് പിഎംഎ സലാം. ചെലവാക്കിയ പണത്തിൻ്റെ കണക്ക് എങ്ങനെയാണ് എസ്റ്റിമേറ്റാവുകയെന്ന് ചോദിച്ച അദ്ദേഹം മൃതദേഹം സംസ്കരിക്കാൻ 75,000 രൂപയെന്നത് മരിച്ചവരുടെ കുടുംബത്തെ അപമാനിക്കുന്നതാണെന്നും പറഞ്ഞു.

സർക്കാരിൻ്റെ കണക്ക് കൃത്യമാണെന്ന് തെളിയിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറ‌ഞ്ഞു. വാർത്തയോടുള്ള റവന്യൂ വകുപ്പിൻ്റെ വിശദീകരണം സർക്കാരിനെ കൂടുതൽ പരിഹാസ്യരാക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും സൗജന്യമായി സഹായിച്ചവരുടെയും പേരിൽ പണം എഴുതിയെടുക്കുകയാണ് സർക്കാർ. പണം തട്ടാനുള്ള വൃത്തികെട്ട ഏർപ്പാടുകളുമായി മുന്നോട്ടു പോയാൽ സർക്കാറുമായി സഹകരിക്കാൻ പ്രയാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ നിയമപരമായും രാഷ്ട്രീയമായും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!