പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റ്; കണക്ക് പുറത്തുവിടാതെ വിദ്യാഭ്യാസ വകുപ്പ്, ജില്ല തിരിച്ചുള്ള കണക്കില്ല

By Web TeamFirst Published Jul 5, 2024, 5:59 AM IST
Highlights

സാധാരണ അപേക്ഷ സമർപ്പണം പൂർത്തിയാകുന്ന ഘട്ടത്തിൽ അപേക്ഷരുടെ എണ്ണം പ്രവേശന പോർട്ടൽ വഴി പ്രസിദ്ധീകരിക്കാറുണ്ട്. കടുത്ത പ്രതിഷേധത്തിന് ഒടുവിൽ മലപ്പുറത്ത് 7000 ത്തോളം പേർക്ക് സീറ്റ് കിട്ടാൻ ഉണ്ടെന്നു വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചിരുന്നു.

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷകരുടെ എണ്ണം പുറത്തുവിടാതെ വിദ്യാഭ്യാസ വകുപ്പ്. അപേക്ഷ സമർപ്പണം ഇന്നലെ വൈകിട്ട് അഞ്ചിന് പൂർത്തിയായെങ്കിലും മൊത്തം അപേക്ഷകരുടെ എണ്ണമോ, ജില്ല തിരിച്ചുള്ള കണക്കോ പുറത്തുവിടാൻ ഐസിടി സെൽ തയാറായില്ല. സാധാരണ അപേക്ഷ സമർപ്പണം പൂർത്തിയാകുന്ന ഘട്ടത്തിൽ അപേക്ഷരുടെ എണ്ണം പ്രവേശന പോർട്ടൽ വഴി പ്രസിദ്ധീകരിക്കാറുണ്ട്. കടുത്ത പ്രതിഷേധത്തിന് ഒടുവിൽ മലപ്പുറത്ത് 7000 ത്തോളം പേർക്ക് സീറ്റ് കിട്ടാൻ ഉണ്ടെന്നു വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചിരുന്നു. സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ലഭിച്ച അപേക്ഷ കൂടി നോക്കി പുതിയ താത്കാലിക ബാച്ച് അനുവദിക്കും എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

മാസപ്പടി കേസ് ഇന്ന് ഹൈക്കോടതിയിൽ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി പരിഗണിക്കും

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!