തനിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതി ജോലി ചെയ്യുന്നവരാണ് തന്‍റെ അംഗരക്ഷകർ, ഗണ്‍മാനെ പിന്തുണച്ച് മുഖ്യമന്ത്രി

By Web TeamFirst Published Dec 16, 2023, 11:27 AM IST
Highlights

തന്‍റെ  വാഹനത്തിന് നേരെ ചിലര്‍ ചാടി വീഴുന്ന സംഭവം ഉണ്ടായി. യൂണിഫോമിലുള്ള പൊലീസുകാർ പ്രതിഷേധക്കാരെ മാറ്റുന്നതാണ് താൻ കണ്ടത്

പത്തനംത്തിട്ട: ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ചവരെ മർദിച്ച ​ഗൺമാന്‍റെ  നടപടിയെ  ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രതിഷേധത്തെക്കുറിച്ച് ചോദ്യങ്ങള്‍ പ്രത്യേക ഉദ്യേശ്യത്തോടെയെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ  വാഹനത്തിന്  നേരെ ചിലര്‍ ചാടി വീഴുന്ന സംഭവം ഉണ്ടായി.

യൂണിഫോമിലുള്ള പൊലീസുകാർ പ്രതിഷേധക്കാരെ മാറ്റുന്നതാണ് താൻ കണ്ടത്. തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ് തന്‍റെ  അംഗരക്ഷകർ. നാടിനു വേണ്ടി പ്രവർത്തിക്കുമ്പോൾ ചാടി വീഴുന്ന സമരം നടത്താമോ. നാടിനു വേണ്ടി ചെയ്യുന്നത് മാധ്യമങ്ങൾ കാണുന്നില്ല. മാധ്യമങ്ങൾ നാടിന് വേണ്ടി നല്ലത് ചെയ്യും എന്ന് പറയും,  ചെയ്യില്ല .ഇത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Latest Videos

 

ആലപ്പുഴയിൽ യൂത്ത് കോൺ​ഗ്രസുകാരെ തല്ലിയത് മുഖ്യമന്ത്രിയുടെ ​ഗൺമാൻ; ദൃശ്യങ്ങൾ പുറത്ത്

'പിണറായി എല്ലാ കാലത്തും മുഖ്യമന്ത്രി ആയിരിക്കില്ല, ഓർമ്മ വേണം'; പൊലീസിന് മുന്നറിയിപ്പുമായി വിഡി സതീശൻ

 

click me!