ചക്രം കറങ്ങുന്നില്ല, തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്കുള്ള കേരള എക്സ്പ്രസ് കോട്ടയത്ത് പിടിച്ചിട്ടു

By Web Team  |  First Published Jul 18, 2024, 5:31 PM IST

ട്രെയിനിന്‍റെ പാന്‍ട്രി ബോഗിയുടെ ചക്രം കറങ്ങാത്തതാണ് ട്രെയിൻ പിടിച്ചിടാൻ കാരണമെന്നാണ് റെയില്‍വെ വിശദീകരിക്കുന്നത്


കോട്ടയം:കേരള എക്സ്പ്രസ് ട്രെയിൻ കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിട്ടു. തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ട്രെയിനാണ് കോട്ടയത്ത് എത്തിയശേഷം പിടിച്ചിട്ടത്. കോട്ടയത്ത് നിന്നും ട്രെയിൻ പുറപ്പെടാനിരിക്കെയാണ് സാങ്കേതിക തകരാറുണ്ടായത്. ട്രെയിനിന്‍റെ പാന്‍ട്രി ബോഗിയുടെ ചക്രം കറങ്ങാത്തതാണ് ട്രെയിൻ പിടിച്ചിടാൻ കാരണമെന്നാണ് റെയില്‍വെ വിശദീകരിക്കുന്നത്. പ്രശ്നം പരിഹരിച്ചശേഷം വൈകിട്ട് 6.45ഓടെയാണ് ട്രെയിൻ പുറപ്പെട്ടത്. രണ്ടുമണിക്കൂര്‍ 15 മിനുട്ട് നേരമാണ് ട്രെയിൻ കോട്ടയത്ത് പിടിച്ചിട്ടത്.

വൈകുന്നേരം 4:30 ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിൻ  6: 45 നാണ് പുറപ്പെട്ടത്. എറണാകുളത്തുനിന്ന് പുതിയ പാൻട്രി ബോഗി എത്തിച്ചാണ്  ട്രെയിന്‍റെ തകരാർ പരിഹരിച്ചത്. സംഭവത്തെ തുടര്‍ന്ന് ട്രെയിനില്‍ റിസര്‍വ് ചെയ്ത മറ്റു റെയില്‍വെ സ്റ്റേഷനുകളില്‍ കാത്തുനില്‍ക്കുന്നവരും ട്രെയിനിലുണ്ടായിരുന്നവരും ദുരിതത്തിലായി.കൊല്ലത്ത് എത്തിയപ്പോഴാണ് സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് താല്‍ക്കാലികമായി പ്രശ്നം പരിഹരിച്ചശേഷം യാത്ര തുടരുകയായിരുന്നു. എന്നാല്‍, കോട്ടയത്ത് എത്തിയതോടെ വീണ്ടും പ്രശ്നം ശ്രദ്ധയില്‍പെടുകയായിരുന്നു. 

Latest Videos

ഇന്ന് സ്കൂളുകൾക്ക് അവധി നൽകിയത് വയനാട്ടിൽ മാത്രം, റെഡ് അലർട്ടുള്ള കണ്ണൂരിൽ അവധി നൽകാഞ്ഞതിൽ വ്യാപക വിമ‍ർശനം

അതിസാഹസിക ശ്രമം, രക്ഷകനായി കെഎസ്ഇബി ലൈൻമാൻ; കുത്തിയൊലിക്കുന്ന തോട്ടിലിറങ്ങി പൊട്ടിവീണ വൈദ്യുത കമ്പി മാറ്റി

undefined

 

click me!