പട്ടാമ്പിയില്‍ ആ​ന്‍റി​ജ​ൻ ടെ​സ്റ്റില്‍ 36 പേര്‍ക്ക് കൊവിഡ്; പാ​ല​ക്കാ​ട് 46 രോഗികള്‍

By Web Team  |  First Published Jul 21, 2020, 8:04 PM IST

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ളാ​യ 21 പേ​ർ, കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു പേ​ർ, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​ർ , തി​രു​മി​റ്റ​ക്കോ​ട്, മു​തു​ത​ല, പ​ട്ടി​ത്ത​റ, ഷോ​ർ​ണൂ​ർ, വ​ല്ല​പ്പു​ഴ, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം, ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 307 ആ​യി.


പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 46 പേ​ർ​ക്കു പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പട്ടാമ്പിയില്‍ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞ 36 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന 10 പേ​രും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു വ​ന്ന ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​യാ​യ ഒ​രു വ​യ​സു​കാ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ 34 പേ​ർ​ക്കു രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ളാ​യ 21 പേ​ർ, കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു പേ​ർ, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​ർ , തി​രു​മി​റ്റ​ക്കോ​ട്, മു​തു​ത​ല, പ​ട്ടി​ത്ത​റ, ഷോ​ർ​ണൂ​ർ, വ​ല്ല​പ്പു​ഴ, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം, ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 307 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്കു പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ർ വീ​തം മ​ല​പ്പു​റം, ഇ​ടു​ക്കി, എറ​ണാ​കു​ളം ജി​ല്ല​ക​ളി​ലും ഒ​രാ​ൾ ക​ണ്ണൂ​രി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

Latest Videos

undefined

അതേ സമയം ഇന്ന് കേരളത്തില്‍ സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 54 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. 

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേർക്കാണ്. സമ്പർക്കരോഗബാധയിൽ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകർ 17, ഐടിബിപി നാല്, കെഎൽഎഫ് ഒന്ന്, കെഎസ്ഇ നാല് എന്നിങ്ങനെയാണ് കണക്ക്.
 

click me!