പാലാ രൂപതയിൽ ജനപങ്കാളിത്തത്തോടെ കുർബാന ഉണ്ടാവില്ല; വിശ്വാസികൾക്കായി കുർബാനയുടെ തത്സമയ സംപ്രേഷണം

By Web Team  |  First Published Mar 19, 2020, 8:07 PM IST

രൂപതയുടെ ഓൺലൈൻ യൂ ട്യൂബ് ചാനലായ പാലാ രൂപത ഒഫീഷ്യലിൽ കുർബാനയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്നും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു
 


കോട്ടയം: പാലാ രൂപതയുടെ കീഴിലുള്ള പള്ളികളിൽ നാളെ മുതൽ ജനപങ്കാളിത്തത്തോടെയുള്ള കുർബാനകൾ ഉണ്ടായിരിക്കില്ല. രൂപതയുടെ ഓൺലൈൻ യൂ ട്യൂബ് ചാനലായ പാലാ രൂപത ഒഫീഷ്യലിൽ കുർബാനയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്നും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

ഞായറാഴ്ചകളിൽ രാവിലെ 5 മണി, 7 മണി, 10 മണി വൈകുന്നേരം 4 മണി എന്നീ സമയങ്ങളിലും മറ്റ് ദിവസങ്ങളിൽ രാവിലെ  5.30,6.30 വൈകുന്നേരം 4.30 എന്നീ സമയങ്ങളിലുമായിരിക്കും കുർബാന. 

Latest Videos

undefined

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പള്ളികളിൽ കുർബാനയ്ക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണം അമ്പതിൽ താഴെയായി ക്രമീകരിക്കണമെന്ന് കെസിബിസി ഇന്നലെ സർക്കുലർ ഇറക്കിയിരുന്നു. ദേവാലയങ്ങളിൽ കുർബാന നിർത്തേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നിയാൽ രൂപത അധ്യക്ഷന് തീരുമാനമെടുക്കാമെന്നും സർക്കുലറിലുണ്ടായിരുന്നു. വിശ്വാസികൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.

Read Also: കുര്‍ബാനയില്‍ വിശ്വാസികളുടെ എണ്ണം കുറയ്ക്കണം; സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും കെസിബിസി

അതേസമയം, കാസർകോട്ട് ജില്ലാ കളക്ടറുടെ നിർദ്ദേശം ലംഘിച്ച് 150ലധികം പേരെ പങ്കെടുപ്പിച്ച് കുർബാന നടത്തിയ സംഭവത്തിൽ രണ്ട് പള്ളി വികാരിമാർക്കെതിരെ പൊലീസ് കേസെടുത്തു. രാജപുരം സെന്റ് ജോസഫ് ഫൊറോന പള്ളിയിലാണ് കുർബാന നടന്നത്. സർക്കാർ നിർദ്ദേശം ലംഘിച്ചതിനും പിരപാടി നടത്തിയതിനും പള്ളി വികാരിമാരായ ഫാദർതോമസ് പട്ടംകുളം, ഫാദർ ജോസഫ് ഓരത്ത് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ഇവിടെ പൊലിസെത്തിയാണ് കുർബാന നിർത്തിച്ചത്. 
 

click me!