ബൈക്ക് വാങ്ങാൻ പണം നൽകി പിന്നീട് വന്നപ്പോൾ ഷോറൂം പൂട്ടി; പണം കൊടുക്കാത്തതിന് ഉടമയെ കുത്തിയ യുവാവ് അറസ്റ്റിൽ

By Web TeamFirst Published Sep 21, 2024, 10:49 AM IST
Highlights

പഴയ വാഹനങ്ങൾ വിൽക്കുന്ന ഷോറൂം ഉടമയെയാണ് യുവാവ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. പണം നൽകിയ യുവാവ് ബാക്കി തുകയുമായി എത്തിയപ്പോൾ ഷോറൂം പൂട്ടിപ്പോയി. 

തിരുവനന്തപുരം: വെള്ളറട, ആനപ്പാറയിൽ ബൈക്ക് ഷോറൂമും ഉടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെള്ളറടയിൽ രണ്ടുമാസം മുമ്പാണ് സംഭവം. ആനപ്പാറ സ്വദേശിയായ ഷോറൂം ഉടമയായ സണ്ണിയെ സാമ്പത്തിക ഇടപാടിന്റെ വൈരാഗ്യത്തിലാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ സംഭവത്തിൽ  കള്ളിക്കാട്, നരകത്തിൻ കുഴി സ്വദേശിയായ മിഥുനെയാണ് (24) വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്

വെള്ളറട, ആനപ്പാറയിൽ സണ്ണി എന്ന യുവാവ് പഴയ വാഹനങ്ങൾ വിൽപ്പന നടത്തുന്ന ബൈക്ക് ഷോറൂം നടത്തിവന്നിരുന്നു. കൊവിഡ് സമയത്ത് മിഥുൻ ഷോറൂമിലെത്തി ബൈക്ക് വാങ്ങുന്നതിനായി കുറച്ചു തുക നൽകി. ബാക്കി തുകയുമായി ഉടനെ എത്താമെന്ന് പറഞ്ഞ് മടങ്ങിപ്പോയിരുന്നു. മാസങ്ങൾക്ക് ശേഷം സണ്ണി ബൈക്ക് ഷോറൂം അടച്ചുപൂട്ടി. എന്നാൽ ബൈക്ക് വാങ്ങാനായി മിഥുൻ എത്തിയപ്പോഴാണ് ഷോറൂം നിർത്തലാക്കിയ വിവരമറിഞ്ഞത്. തുട‍ർന്ന് സണ്ണിയുമായി ബന്ധപ്പെട്ടപ്പോൾ പകരം മറ്റൊരു ബൈക്ക് നൽകുകയായിരുന്നു. എന്നാൽ മിഥുന് ബാക്കി പണം കൊടുക്കാനുണ്ടായിരുന്നു.

Latest Videos

വർഷങ്ങൾക്ക് ശേഷം വീണ്ടുമെത്തി പണം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലായെന്ന കാരണത്താലാണ് ഉടമയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനുശേഷം മിഥുൻ ഇടുക്കി, വയനാട്, കൊല്ലം എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തിയെന്നറിഞ്ഞ് വെള്ളറട പോലീസ് സ്ഥലത്തെത്തിയപ്പോൾ പോലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയെങ്കിലും പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വെള്ളറട എസ്.ഐ റസൽ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിഥുനെ പിടികൂടിയത് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!