ശബരിമല ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാവുമെന്ന് പ്രതിപക്ഷ നേതാവ്‌

By Web Team  |  First Published Oct 9, 2024, 10:52 AM IST

ഇതേ കാര്യം ഡെപ്യൂട്ടി സ്പീക്കറും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി.എൺപതിനായിരത്തിതിലധികം ആളുവന്നാൽ സൗകര്യ കുറവ് കണക്കിലെടുത്താണ് അങ്ങനെ തീരുമാനിച്ചത്


തിരുവനന്തപുരം: ശബരിമലയില്‍ ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഭക്തർക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സർക്കാർ താരുമാനം ഗുരുതര പ്രസിന്ധിക്ക് വഴിവക്കും. കഴിഞ്ഞ വർഷം പ്രതിദിനം 90000 പേരെ ആയിരുന്നു അനുവദിച്ചത്. സ്പോട് ബുക്കിംഗ് സൗകര്യം ഒരുക്കിയേ തീരു. ഓൺലൈൻ ബുക്കിംഗ് നടത്തിയ 80000 പേർക്കെന്നാണ് നിലവിൽ സർക്കാർ തീരുമാനം. ഇത് അപകടകരമായ നിലയിലേക്ക് പോകും. ഗൗരവം മുന്നിൽ കണ്ട് സര്‍ക്കാര്‍  നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഇതേ കാര്യം ഡെപ്യൂട്ടി സ്പീക്കറും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി മറുപടി നല്‍കി. 80000ലധികം ആളുവന്നാൽ സൗകര്യ കുറവ് കണക്കിലെടുത്താണ് അങ്ങനെ തീരുമാനിച്ചതെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. 

Latest Videos


ശബരിമല ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈനാക്കരുത്, 10 ശതമാനം പേരെ സ്പോട് ബുക്കിങ്ങിൽ കടത്തിവിടണം: കെ സുരേന്ദ്രൻ.

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

..

click me!