ഉള്ളിവില കുതിച്ചുയരുന്നു, കേരളത്തിലും വില വർധന; വില്ലനായത് മഴ, ഉത്പാദനം കുറഞ്ഞു

By Web Team  |  First Published Nov 9, 2024, 11:14 AM IST

കാലാവസ്ഥ പ്രശ്നം മൂലം മഹാരാഷ്ട്രയിൽ സവോളയുടെയും ഉള്ളിയുടെയും ഉൽപാദനം കുറഞ്ഞതാണ് കേരളത്തിൽ വില കൂടാൻ കാരണം.


കോഴിക്കോട്: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. ഒരാഴ്ചക്കിടെ മൊത്ത വിപണിയിൽ കൂടിയത് ഇരുപത്തഞ്ച് രൂപയോളമാണ്. ചില്ലറ വിപണയിലെ വിലക്കയറ്റം ശരാശരി മുപ്പത് രൂപയാണ്. കേരളത്തിലേക്ക് സവാള എത്തുന്ന മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ കനത്ത മഴയിൽ സവാള നശിച്ചതാണ് തിരിച്ചടിയായത്. 

കഴിഞ്ഞ ശനിയാഴ്ച വരെ മൊത്ത വിപണിയിൽ സവാളക്ക് 51 രൂപയായിരുന്നു. ഇതാണ് 74 രൂപയിലേക്ക് ഉയർന്നത്. ഒരാഴ്ചക്കിടെ കൂടിയത് 25 രൂപയോളമാണ്. മഹാരാഷ്ട്രയിലെ പൂനെ, നാസിക്ക് കർണ്ണാടകയിൽ ഹൂബ്ലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് സംസ്ഥാനത്ത് സവാള എത്തുന്നത്. അവിടങ്ങളിൽ ഉണ്ടായ മഴക്കെടുതിയിൽ സവാള കൃഷി വ്യാപകമായി നശിച്ചു. ഉദ്പാദനം കുറഞ്ഞതോടെ സവാളക്ക് ക്ഷാമം നേരിട്ടു. ഇതാണ് വില ഉയരാൻ കാരണം.

Latest Videos

undefined

സവാള വില കൂടിയത് കുടുംബ ബജറ്റിനെ താളം തെറ്റിച്ചുവെന്നാണ് സ്ത്രീകളുടെ പരാതി. ചില്ലറ വിപണിയിൽ  ശരാശരി 80 രൂപയാണ് ഒരു കിലോയ്ക്ക്. മുപ്പത് രൂപയോളം കൂടി. പലരും കുറഞ്ഞ അളവിലാണ് ഇപ്പോൾ സവോള വാങ്ങുന്നതെന്നും വീട്ടമ്മയായ രത്നമ്മ പറയുന്നു. ദീപാവലി അവധിയും വില കൂടാൻ കാരണമാണ്. നാസിക്കിലേയും പൂനയിലേയും വിപണികൾ ദീപാവലിക്ക് പത്ത് ദിവസത്തോളം അവധിയായിരുന്നു. അവിടെ വിപണി സജ്ജീവമായാൽ ഒരാഴ്ചക്കക്കം സവാള വില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി; മംഗളൂരുവിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

https://www.youtube.com/watch?v=Ko18SgceYX8

click me!