സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി; മരിച്ചത് കൊല്ലത്തും കോഴിക്കോടും ചികിത്സയിലായിരുന്നവര്‍

By Web Team  |  First Published Jul 30, 2020, 10:39 AM IST

ഇവരെ 20-ാം തിയതിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം.


കൊല്ലം: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കൊല്ലത്തും കോഴിക്കോടുമാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) ആണ് കൊല്ലത്ത് മരിച്ചത്. ഇവരെ 20-ാം തിയതിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം. കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ (77) ആണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. ഇയാളുടെ നാല് കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 
63 വയസ്സുകാരനായ മലപ്പുറം സ്വദേശി മുഹമ്മദ് ആണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാള്‍.

Latest Videos

undefined

Also Read: കൊവിഡിൽ പകച്ച് രാജ്യം; ഒരു ദിവസം അരലക്ഷത്തിലധികം രോഗികൾ, രോഗമുക്തരുടെ എണ്ണം 10 ലക്ഷം കടന്നു

അതിനിടെ, കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ ഒരു മലയാളി കൂടി മരിച്ചു. വയനാട് സ്വദേശിയാണ് മഹാരാഷ്ട്രയിലെ പൂനയില്‍ മരിച്ചത്. കണിയാരം പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യൻ്റെ മകൻ പ്രസാദ് (39) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കുടുംബസമേതം പൂനയിൽ താമസിച്ച് വരികയായിരുന്നു ഇയാള്‍. സ്പെയർ പാർട്സ് കട നടത്തുകയായിരുന്ന പ്രസാദിന് പത്ത് ദിവസം മുമ്പാണ് രോഗം ബാധിച്ചത്. സംസ്ക്കാരം പൂനയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

click me!