'കുഞ്ഞൂഞ്ഞിന്‍റെ ഓർമ്മക്കായി'; പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു

By Web TeamFirst Published Jan 25, 2024, 7:36 AM IST
Highlights

വാകത്താനം മുതല്‍ പാമ്പാടി വരെ പുതുപ്പളളി നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലുമായാണ് 25 ഉമ്മന്‍ചാണ്ടി വീടുകള്‍ ഒരുങ്ങുന്നത്. ഉമ്മന്‍ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിനു കീഴില്‍ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍റെ നേതൃത്വത്തിലാണ് വീടുകളുടെ നിര്‍മാണം. 

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മദിനത്തില്‍ പുതുപ്പളളിയില്‍ ഇരുപത്തിയഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. ഇരുപത്തിയഞ്ചില്‍ ഇരുപത് വീടുകളുടെയും ശിലാസ്ഥാപനം ഒരേ ദിവസമാണ് പൂര്‍ത്തിയായത്. വാകത്താനം മുതല്‍ പാമ്പാടി വരെ പുതുപ്പളളി നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായാണ് 25 ഉമ്മന്‍ചാണ്ടി വീടുകള്‍ ഒരുങ്ങുന്നത്. ഉമ്മന്‍ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിനു കീഴില്‍ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍റെ നേതൃത്വത്തിലാണ് വീടുകളുടെ നിര്‍മാണം.

ഒരു ദിവസം കൊണ്ട് പൂര്‍ത്തിയായത് ഇരുപത് വീടുകളുടെ തറക്കല്ലിടീലാണ്. ജൂലായ് 18നാണ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മ ദിനം. അന്ന് നിര്‍മാണം പൂര്‍ത്തിയാക്കി വീടുകളുടെ താക്കോല്‍ കൈമാറുമെന്നാണ് എംഎല്‍എയായ ചാണ്ടി ഉമ്മൻ്റെ പ്രഖ്യാപനം. പുതുപ്പളളിയിലൊരുങ്ങുന്ന ഇരുപത്തിയഞ്ച് വീടുകള്‍ക്കു പുറമേ സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലായി അ‍ഞ്ചു വീടുകളുടെ നിര്‍മാണവും ആശ്രയ ട്രസ്റ്റ് നടത്തുന്നുണ്ട്. 

Latest Videos

'ഓഡിയോ ക്ലിപ്പ്, 19 പേജുകൾ ഉള്ള ഡയറിക്കുറിപ്പ്'; എപിപി അനീഷ്യയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ

https://www.youtube.com/watch?v=Ko18SgceYX8

click me!