അൻവർ കോൺഗ്രസിന് മുന്നിൽ വെച്ച ആവശ്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ആശങ്കയില്ലെന്നും രമ്യ
പാലക്കാട് : ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന പിവി അൻവർ യുഡിഎഫിന് മുന്നിൽ വെച്ച 'ഡീൽ' ആവശ്യത്തിൽ ആശങ്കയില്ലെന്ന് രമ്യ ഹരിദാസ്. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിയാണ് താൻ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. അൻവർ കോൺഗ്രസിന് മുന്നിൽ വെച്ച ആവശ്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ആശങ്കയില്ലെന്നും രമ്യ വിശദീകരിച്ചു.
ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് പ്രഖ്യാപിച്ച എൻ.കെ സുധീറിനെ കോൺഗ്രസ് പിന്തുണക്കണമെന്ന ആവശ്യമാണ് അനുനയനീക്കത്തിനെത്തിയ യുഡിഎഫിന് മുന്നിൽ പി.വി അൻവർ വെച്ച ഡീൽ. വാർത്താ സമ്മേളനത്തിലും അൻവർ ഇതേ ആവശ്യം ആവർത്തിച്ചു. എന്നാൽ വിഷയത്തിൽ ഇതുവരെയും കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.
ഷാഫി പറമ്പിൽ എം പി മാത്രം, പാർട്ടിയിൽ അങ്ങനെ പെരുമാറാനാകില്ല : രാഹുൽ മാങ്കൂട്ടത്തിൽ
ഷാഫി പറമ്പിൽ പാർട്ടിയിൽ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന ആരോപണം ശരിയല്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. എം പി മാത്രമായ ഷാഫി പറമ്പിലിന് പാർട്ടിയിൽ അങ്ങനെ പെരുമാറാനാകില്ല. പാർട്ടി സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കും. വിവാദം ശ്രദ്ധിക്കാതെ പ്രചാരണം മുന്നോട്ട് കൊണ്ടു പോകാനാണ് നേതൃത്വം തന്നോട് പറഞ്ഞത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒരു ബൂത്തിൽ പോലും ബാധിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
undefined