'ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ല'; ആരോപണത്തിന് പിന്നില്‍ ആന്‍റണി രാജുവെന്ന് തോമസ് കെ തോമസ്

By Web Team  |  First Published Oct 25, 2024, 8:51 AM IST

അജിത് പവാർ പക്ഷത്ത് ചേരാൻ 2 എംഎൽഎമാർക്ക് 100 കോടി വാ​ഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ. 


തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ 2 എംഎൽഎമാർക്ക് 100 കോടി വാ​ഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ. ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ലെന്ന് തോമസ് കെ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിവാദത്തിന് പിന്നിൽ ആന്റണി രാജു ആയിരിക്കാമെന്ന് തോമസ് കെ തോമസ് ആരോപിക്കുന്നു. മുഖ്യമന്ത്രി തന്നോട് ചോദിച്ചിരുന്നു എന്ന കാര്യം തോമസ് കെ തോമസ് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എല്ലാക്കാര്യങ്ങളും അന്വേഷിക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അജിത് പവാറുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തി. വൈകീട്ട് കുട്ടനാട്ടിൽ വാർത്ത സമ്മേളനം വിളിക്കുമെന്നും തോമസ് കെ തോമസ് അറിയിച്ചു.  മൂന്ന് മണിക്കുള്ള വാര്‍ത്താ സമ്മേളനത്തില്‍ എല്ലാം വെളിപ്പെടുത്തും. 50 കോടി കൊടുത്തു വാങ്ങാന്‍ അത്ര വലിയ അസറ്റാണോ ആന്‍റണി രാജുവെന്നും തോമസ് കെ തോമസ് ചോദിച്ചു. 

Latest Videos

click me!