സമ്പര്‍ക്ക ഭീഷണി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കർക്കിടക വാവിന് ബലിതർപ്പണമില്ല

By Web Team  |  First Published Jun 23, 2020, 4:45 PM IST

ജൂലൈ 20 നാണ് കര്‍ക്കിടവാവ്. സാമൂഹിക അകലം പാലിച്ച് ബലിതർപ്പണം നടത്തുന്നത് പ്രായോഗികമല്ലാത്തതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ബോർഡ് വ്യക്തമാക്കി.


തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കിടക വാവ് പ്രമാണിച്ചുള്ള ബലിതർപ്പണം ഉണ്ടാകില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ജൂലൈ 20 നാണ് കര്‍ക്കിടവാവ്. സാമൂഹിക അകലം പാലിച്ച് ബലിതർപ്പണം നടത്തുന്നത് പ്രായോഗികമല്ലാത്തതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ബോർഡ് വ്യക്തമാക്കി.

അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഈ മാസം 30 വരെ ഭക്തര്‍ക്ക് പ്രവേശനമില്ല. സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണിത്. നിത്യപൂജയും ആചാരചടങ്ങുകള്‍ മുടങ്ങില്ല. 30 ന് ശേഷം സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

Latest Videos

click me!