'ഓട്ടോമാറ്റിക് ഡ്രൈവിങ് സ്കൂളില്‍' പുതിയ വിവാദം, ഗതാഗത കമ്മീഷണറെ ശാസിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍

By Web TeamFirst Published Feb 13, 2024, 11:54 PM IST
Highlights

ഗതാഗത സെക്രട്ടറിയുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ഗതാഗത കമ്മീഷണര്‍ക്കെതിരെ മന്ത്രി രംഗത്തെത്തിയത്

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ ഉടമകളുമായുള്ള യോഗത്തിനിടെ ഗതാഗത കമ്മീഷണറിനെ ശാസിച്ച് മന്ത്രി ഗണേഷ് കുമാർ. എല്ലാ സംസ്ഥാനങ്ങളിലും ഓട്ടോമാറ്റിക് ഡ്രൈവിങ് സ്കൂൾ സ്ഥാപിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. സ്വകാര്യ വ്യക്തിക്കോ സ്വകാര്യ പങ്കാളിത്വത്തോടെയോ ഓട്ടോമാറ്റിക് ഡ്രൈവിങ് സ്കൂളുകൾ സ്ഥാപിക്കാമെന്നാണ് കേന്ദ്ര നിർദ്ദേശം . സ്വകാര്യ പങ്കാളിത്തോടെ ഡ്രൈവിങ് സ്കൂളുകൾ സ്ഥാപിക്കാൻ എപ്രിൽ വരെ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രിയെ കമ്മീഷണർ അറിയിച്ചിരുന്നു. ഇക്കാര്യം ഉത്തരവായി ഇറങ്ങിയോ എന്നായിരുന്നു ചർച്ചക്കിടെ മന്ത്രിയുടെ ചോദ്യം. ഉത്തരവില്ലെന്ന് മറുപടി നൽകിപ്പോഴാണ് മന്ത്രി ക്ഷുഭിതനായത്. തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മന്ത്രിയുടെ വിമർശനം. 

കേന്ദ്ര സർക്കാർ നയമാണെന്നും സമയം നീട്ടി ചോദിച്ചതാണെന്നും കമ്മീഷണര്‍ പറഞ്ഞുവെങ്കിലും മന്ത്രി വഴങ്ങിയില്ല. ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയുമായ ബിജു പ്രഭാകറുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് മന്ത്രി കെബി ഗണേഷ് കുമാര്‍ ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിച്ച സംഭവമുണ്ടായത്. ഇലക്രിക് ബസ് വിവാദത്തിന് പിന്നാലെ മന്ത്രിയുമായുള്ള നയപരമായ വ്യത്യാസങ്ങളെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ സിഎംഡി സ്ഥാനവും ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാൻ ബിജു പ്രഭാകര്‍ സന്നദ്ധത അറിയിച്ചതിനിടെയാണ് ഓട്ടോമാറ്റിക് ഡ്രൈവിങ് സ്കൂളുമായി ബന്ധപ്പെട്ട് പുതിയ വിവാദമുണ്ടാകുന്നത്.

Latest Videos

അതിദാരുണ സംഭവം! ഓട്ടോയിൽ നിന്ന് തെറിച്ചു വീണ കുട്ടിയെ കാർ ഇടിച്ചു തെറിപ്പിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

നമൊഴിയാൻ കത്ത്, പിന്നാലെ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു, കാരണവും അറിയിച്ചു

 

click me!