നവകേരള സദസ് വിളംബര യാത്രയിൽ അധ്യാപകരും വിദ്യാര്‍ത്ഥികളും പിടിഎ ഭാരവാഹികളും പങ്കെടുക്കണം: സര്‍ക്കുലര്‍

By Web TeamFirst Published Dec 15, 2023, 10:03 PM IST
Highlights

കൊല്ലം ചിതറ പഞ്ചായത്ത് പ്രസിഡന്റ് സിപിഎം നേതാവ് എംഎസ് മുരളിയാണ് സർക്കുലർ ഇറക്കിയത്

കൊല്ലം: നവ കേരള സദസിന്റെ പഞ്ചായത്ത് തല വിളംബര ഘോഷയാത്രയിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ സര്‍ക്കുലര്‍. അധ്യാപകരും അനധ്യാപകരും എൻസിസി, എൻ എസ് എസ്, ജെആർസി , എസ്പിസി വോളണ്ടിയർമാരും പിടിഎ ഭാരവാഹികളും പങ്കെടുക്കണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ സർക്കുലർ. കൊല്ലം ചിതറ പഞ്ചായത്ത് പ്രസിഡന്റ് സിപിഎം നേതാവ് എംഎസ് മുരളിയാണ് സർക്കുലർ ഇറക്കിയത്. നാളെ വൈകീട്ട് മൂന്ന് മണിക്കാണ് വിളംബര ഘോഷയാത്ര, സ്വന്തമായി വാഹനമുള്ള സ്ഥാപന മേധാവികൾ അവരവരുടെ വാഹനത്തിൽ ജീവനക്കാരെ എത്തിക്കണം. പഞ്ചായത്തിലെ സ്‌കൂളുകൾക്ക് സർക്കുലർ നൽകി. സർക്കുലറിന് നിർബന്ധിത സ്വഭാവമില്ലെന്ന് എംഎസ് മുരളി പിന്നീട് വിശദീകരിച്ചു.

സര്‍ക്കുലറിൽ പറയുന്നത് ഇങ്ങനെ

Latest Videos

നവകേരള സദസ്സിൻ്റെ ഭാഗമായി സർക്കാർ കൈവരിച്ച നേട്ടങ്ങൾ ജനങ്ങളുമായി നേരിട്ട് പങ്കുവയ്ക്കുന്നതിനായി ബഹു.മുഖ്യമന്ത്രിയും മറ്റ് 20 മന്ത്രിമാരും നേരിട്ട് 20/12/2013 വൈകുന്നേരം 3 മണിക്ക് കടയ്ക്കൽ ദേവീക്ഷേത്ര മൈതാനിയിൽ കൂടുന്ന യോഗത്തിൽ എത്തിച്ചേരുകയാണ്. ചിതറ ഗ്രാമപഞ്ചായത്ത് തലത്തിൽ 2023 ഡിസംബർ 16-ാം തീയതി വൈകുന്നേരം 3 മണിക്ക് മുള്ളിക്കാട് ജംഗ്ഷനിൽ നിന്നും ചിതറ ജംഗ്ഷൻ വരെ നടത്തുന്ന വിളംബരഘോഷയിൽ എല്ലാ സർക്കാർ ജീവനക്കാരും കൃത്യം പങ്കെടുത്ത് വിജയിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനം ഉണ്ടാകണം എന്ന് സൂചന 1 തീരുമാനിച്ചിരിക്കുകയാണ്. ഈ ഘോഷയാത്രയിൽ താങ്കളും താങ്കളുടെ സ്‌കൂളിലെ അധ്യാപകരും അനദ്ധ്യാപകരും എൻ സി സി. എൻ.എസ്.എസ്, ജെ.ആർ.സി, എസ്.പി.സി ഉൾപ്പെടെയുള്ള വോളന്റ്റിയേഴ്‌സും പി.റ്റി.എ ഭാരവാഹികളും കൃത്യമായി പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

NB. സ്വന്തമായി വാഹനമുള്ള എല്ലാ സ്ഥാപനമേധാവികളും അവരവരുടെ വാഹനത്തിൽ ജീവനക്കാരെ എത്തിക്കുവാൻ വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!