'നവ കേരള സദസിന് പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ലാ കളക്ടർമാർ'; ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് പരി​ഗണിക്കും

By Web TeamFirst Published Dec 19, 2023, 3:56 AM IST
Highlights

പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി. അതേസമയം പണം നേരിട്ടോ റസീപ്റ്റ് നൽകിയോ പിരിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം എന്നാണ് സർക്കാർ വിശദീകരണം

കൊച്ചി: നവ കേരള സദസിന് പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി പരസ്യങ്ങളിലൂടെ വിഭവ സമാഹാരണം നടത്താനുള്ള സർക്കാർ ഉത്തരവ് ഇന്നലെ സ്റ്റേ ചെയതിരുന്നു. പണം സമാഹരിക്കുന്നതിനും കണക്കിൽപ്പെടുത്തുന്നതിനും മാർഗ നിർദേശങ്ങൾ ഇല്ലെന്ന കാരണത്താലാണ് സ്റ്റേ.

പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി. അതേസമയം പണം നേരിട്ടോ റസീപ്റ്റ് നൽകിയോ പിരിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം എന്നാണ് സർക്കാർ വിശദീകരണം. സ്പോൺസർഷിപ്പിലൂടെ വിഭവ സമാഹരണം നടത്താൻ ആണ് പറഞ്ഞിട്ടുള്ളതെന്നും സർക്കാർ വിശദീകരിക്കുന്നു. നവ കേരള സദസിൽ ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് വിലക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു.

Latest Videos

എന്നാൽ ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിടാൻ ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തയ്യാറായില്ല. അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് സർക്കാർ ഉത്തരവെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഐഎഎസ് ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും നവ കേരളാ സദസിന്‍റെ ഭാഗമാകുന്നത് വിലക്കണമെന്നും ആവശ്യമുണ്ട്.

സ്പോൺസർഷിപ്പിലൂടെയും മറ്റും ജില്ലാ കളക്‌ടർമാർ നടത്തിപ്പ് ചെലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം ജില്ലാ കളക്‌ടർമാർ പാരിതോഷികങ്ങൾ കൈപ്പറ്റാൻ പാടുള്ളതല്ല, കൂടാതെ സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ പരിപാടികൾക്കാണെങ്കിൽ കൂടി പണം കണ്ടെത്താനും പാടില്ല. അതിനാൽ സർക്കാരിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ വാദിക്കുന്നു.

6 കോടി ​ഗുളികകൾ, 4.5 കോടി ക്യാപ്‌സ്യൂളുകൾ, 37 ലക്ഷം ഇൻട്രാവണസ് മരുന്നുകൾ; 231 കോടിയുടെ നിക്ഷേപം, വലിയ ലക്ഷ്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!