പാലക്കാട് പോക്സോ കോടതിയിൽ നിന്നും കേസ് കൊച്ചിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകിയതായി അറിയില്ല. അങ്ങനെ വന്നാൽ അഭിഭാഷകരുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കും.
പാലക്കാട്: വാളയാർ സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ നടപടികൾ സിബിഐ കോടതിയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ അമ്മ. കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. അന്വേഷണത്തിൽ മെല്ലെപ്പോക്ക് തുടരുന്ന സിബിഐയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും അമ്മ പാലക്കാട് പറഞ്ഞു.
പാലക്കാട് പോക്സോ കോടതിയിൽ നിന്നും കേസ് കൊച്ചിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകിയതായി അറിയില്ല. അങ്ങനെ വന്നാൽ അഭിഭാഷകരുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കും. വാളയാർ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സോജന് ഐപിഎസ് നൽകാനുള്ള നീക്കം ഉപേക്ഷിച്ചതിൽ സർക്കാരിനോട് നന്ദിയുണ്ടെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
വാളയാർ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയുടെ അനുമതി നൽകിയിരുന്നു. പാലക്കാട് പോക്സോ കോടതിയിൽ നിലനിൽക്കുന്ന കേസ് മാറ്റാൻ അനുമതി തേടി സിബിഐയാണ് കോടതിയെ സമീപിച്ചത്. വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസ് നിലവിൽ സിബിഐയാണ് പുനരന്വേഷിക്കുന്നത്. സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മയും ആക്ഷൻ കൗൺസിലും കോടതിയെ സമീപിച്ചിരുന്നു. കേസ് അട്ടിമറിക്കാനാണ് സിബിഐ നീക്കം എന്നായിരുന്നു ആക്ഷേപം. ഇത് തളളിയാണ് കോടതിയുടെ ഉത്തരവ്.
സ്പീക്കർ എഎൻ ഷംസീറുടെ പരാതി; വന്ദേഭാരത് ട്രെയിനിലെ ടിടിഇക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ച് റെയിൽവേ
https://www.youtube.com/watch?v=Ko18SgceYX8