എം വി നിഷാന്തിന് മീഡിയ അക്കാദമി ഫെലോഷിപ്പ്‌

By Web TeamFirst Published Feb 2, 2024, 4:49 PM IST
Highlights

ഒരു ലക്ഷം രൂപയുടെ സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മംഗളം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജെബി പോള്‍, ദേശാഭിമാനി സബ് എഡിറ്റര്‍ ടി. എസ്. അഖില്‍ എന്നിവര്‍ അര്‍ഹരായി. 

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2023-24 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. സമഗ്ര ഗവേഷക ഫെലോഷിപ്പ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് എം വി നിഷാന്തിന് ലഭിച്ചു. കെ രാജേന്ദ്രൻ (കൈരളി), അപർണ കുറുപ്പ് (ന്യൂസ് 18), നിലീന അത്തോളി (മാതൃഭൂമി ദിനപ്പത്രം), ഷെബിൻ മെഹബൂബ് (മാധ്യമം), എം പ്രശാന്ത് (ദേശാഭിമാനി), കെ എ ഫൈസൽ (മാധ്യമം), ദീപക് ധർമ്മടം(24 ന്യൂസ്), പി ആർ റസിയ (ജനയു​ഗം) എന്നിവർക്കുും സമഗ്ര ഗവേഷക ഫെലോഷിപ്പ് ലഭിച്ചു. 75,000 രൂപയാണ് ഫെലോഷിപ്പ് തുക.  ഒരു ലക്ഷം രൂപയുടെ സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മംഗളം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജെബി പോള്‍, ദേശാഭിമാനി സബ് എഡിറ്റര്‍ ടി. എസ്. അഖില്‍ എന്നിവര്‍ അര്‍ഹരായി. 

click me!