'പി പി ദിവ്യ കേഡറാണ്, ഒരു തെറ്റുപറ്റി'; കൊല്ലാനല്ല, തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എംവി ഗോവിന്ദന്‍

By Web Team  |  First Published Nov 8, 2024, 10:30 AM IST

ദിവ്യയുടെ അടുത്ത് ഇനിയും പാർട്ടി നേതാക്കൾ പോകും,അവർ ഇപ്പോഴും പാർട്ടി കേഡർ തന്നെയാണ്


തൃശ്ശൂര്‍: പി പി ദിവ്യയെ സിപിഎമ്മിന്‍റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ നടപടിയില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്. കേഡറെ കൊല്ലാൻ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചത്. ദിവ്യ സിപിഎം കേഡറാണ്.ദിവ്യക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടു പോകും. ദിവ്യക്കെതിരായ നടപടികൾ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും. തുടക്കം തൊട്ടേ എഡിഎമ്മിന്‍റെ  കുടുംബത്തിനൊപ്പമാണെന്ന് നിലപാട് സിപിഎം സ്വീകരിച്ചിരുന്നു. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാർട്ടി നിലപാടല്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി

ദിവ്യയുടെ അടുത്ത് ഇനിയും പാർട്ടി നേതാക്കൾ പോകും. അവർ ഇപ്പോഴും പാർട്ടി കേഡർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗമാണ് പിപി ദിവ്യയെ ബ്രാ‌ഞ്ചിലേക്ക് തരം താഴ്ത്താന്‍ തീരുമാനിച്ചത്. രാത്രി ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അംഗീകാരം നല്‍കുകയായിരുന്നു. 

Latest Videos

undefined

'പി ശശിയെ പോലെ പി പി ദിവ്യയും തിരിച്ചു വരും'; സിപിഎം നടപടിയില്‍ പരിഹാസവുമായി കെ സുധാകരൻ

ദിവ്യ ഇനി സിപിഎം അംഗം മാത്രം: ഓൺലൈനായി ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നടപടി അംഗീകരിച്ചു

click me!