'ആറു വയസ്സുകാരിയുടെത് കൊലപാതകം തന്നെ, അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരം'; വണ്ടിപ്പെരിയാർ കേസിൽ കോടതി

By Web TeamFirst Published Dec 14, 2023, 6:14 PM IST
Highlights

 വണ്ടിപെരിയാർ കേസിലെ വിധി പകർപ്പിലാണ് കോടതിയുടെ വാദങ്ങളുള്ളത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നും കോടതി പറയുന്നു. കേസിൽ പ്രതി അർജുനെ കോടതി വെറുതെ വിട്ടിരുന്നു. 

ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ ആറു വയസ്സുകാരിയുടേത് കൊലപാതകം തന്നെയെന്ന് പോക്സോ കോടതി. വണ്ടിപ്പെരിയാർ കേസിലെ വിധി പകർപ്പിലാണ് കോടതിയുടെ വാദങ്ങളുള്ളത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നും കോടതി പറയുന്നു. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണം ഉദ്യോഗസ്ഥൻ സംഭവസ്ഥലം സന്ദർശിച്ചത്. തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോ​ഗസ്ഥന് വീഴ്ച പറ്റി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണെന്നും വിധിപ്പകർപ്പിൽ പറയുന്നു. ആറു വയസുകാരിയെപീഡിപ്പിച്ച് കൊന്ന കേസിൽ പ്രതി അർജുനെ കോടതി വെറുതെ വിട്ടിരുന്നു. 

ആറുവയുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടു എന്ന ഒറ്റവരി വിധിപ്രസ്ഥാവം വന്നപ്പോൾ മുതൽ എവിടെയാണ് പൊലീസിന് പിഴച്ചതെന്നാണ് എല്ലാവരും അന്വേഷിച്ചു കൊണ്ടിരുന്നത്. അന്വേഷണത്തിൽ പൊലീസിനുണ്ടായ വീഴ്ചകൾ അക്കമിട്ട് പറഞ്ഞ വിധിപ്പകർപ്പ് പുറത്തു വന്നതോടെയാണ് ഇതിന് ഉത്തരമായത്. ആറു വയസ്സുകാരിയുടെ ദുരൂഹ മരണം അറിഞ്ഞിട്ടും സംഭവ സ്ഥലത്തേക്ക് വണ്ടിപ്പെരിയാർ എസ് എച്ച് ഒ ആയിരുന്ന ടി ഡി സുനിൽ കുമാ‌ർ എത്തിയത് രണ്ടാം ദിവസമാണ്. കുട്ടി തൂങ്ങി നിന്നിരുന്ന സ്ഥലത്തു നിന്നുള്ള രക്തം, മലം, മൂത്രം എന്നിവ സുപ്രധാന ഘടകങ്ങളാണെങ്കിലും സാമ്പിൾ ശേഖരിച്ചില്ല. കൊലപാതകം നടന്ന മുറിയിൽ നിന്ന് വിരലടയാളവുമെടുത്തില്ല. കുട്ടിയെ കെട്ടിത്തൂക്കിയ വസ്തു എടുത്ത അലമാര അന്വേഷണം ഉദ്യോഗസ്ഥൻ പരിശോധിച്ചില്ല. കൊലപാതകം നടന്ന റൂമിലെ തെളിവുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുവെന്നും വിധിപ്പകർപ്പിൽ പറയുന്നു. അതേസമയം, ലൈംഗിക ചൂഷണം നടന്നെന്നും ഉള്ള വാദം കോടതി അംഗീകരിക്കുന്നുണ്ട്. 

Latest Videos

അതേസമയം, കേസില്‍ പ്രതി അർജുനെ വെറുതെ വിട്ട കോടതിവിധിയിൽ അപ്പീൽ പോകുമെന്ന് പൊലീസ് അറിയിച്ചു. പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. 

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ വെറുതെ വിട്ട കോടതിവിധിയിൽ അപ്പീൽ പോകുമെന്ന് പൊലീസ്. പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. 

പ്രതി മൂന്നു വയസു മുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നത്. വണ്ടിപ്പെരിയാർ സി ഐ ആയിരുന്ന ടി ഡി സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കേസിൻ്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ടു പേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല. 

'ഉത്തരം നൽകാൻ ഈ സർക്കാരിന് പ്രതിബദ്ധതയുണ്ട്'; നീതി കിട്ടുന്നത് വരെ കുടുംബത്തിനൊപ്പമെന്ന് ഇ എസ് ബിജിമോൾ

https://www.youtube.com/watch?v=Ko18SgceYX8

click me!