മുല്ലപ്പെരിയാർ: ആശങ്കപ്പെടരുതെന്ന് പറയുന്നതിൽ അർത്ഥമില്ല, കേന്ദ്ര സർക്കാർ ഇടപെടണമെന്നും ഇടുക്കി രൂപത

By Web Team  |  First Published Aug 18, 2024, 8:31 PM IST

കേന്ദ്ര സർക്കാർ ഉത്തരവാദിത്തോടെ വിഷയത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് മീഡിയ കമ്മീഷൻ ഡയറക്ടർ

Mullapperiyar Dam issue Idukki diocese wants Union Govt intervention

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട്. ജനങ്ങളോട് ആശങ്കപ്പെടരുതെന്നും ആശങ്ക പ്രചരിപ്പിക്കരുതെന്നും പറയുന്നതിൽ അർത്ഥമില്ല. ആശങ്കകൾ പരിഹരിക്കേണ്ടത് ഭരണകൂടമാണ്. ഇടുക്കിയിൽ നിന്നും ജയിച്ച് പോയ ജനപ്രതിനിധികൾ ജനങ്ങളുടെ ആകുലത തിരിച്ചറിഞ്ഞ് ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കണം. കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾ മുല്ലപ്പെരിയാർ വിഷയത്തിൽ ദുർബല ശക്തിയായി മാറി. തമിഴ്നാട് മറ്റെവിടെയെങ്കിലും നിന്ന് വെള്ളം എത്തിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണം. കേന്ദ്ര സർക്കാർ ഉത്തരവാദിത്തോടെ വിഷയത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

vuukle one pixel image
click me!
vuukle one pixel image vuukle one pixel image