തിരുവനന്തപുരത്ത് 893 പേര്‍ക്കും, കോഴിക്കോട് 384, കൊല്ലം 342, എറണാകുളം 314, തൃശൂര്‍ 312 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്നൂറിന് മുകളില്‍. തലസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. തിരുവനന്തപുരത്ത് ഇന്ന് 926 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കേഴിക്കോട്, കൊല്ലം, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളാണ് 300 കടന്നത്.
കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിലെ കണക്ക്.
undefined
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച 4167 പേരില്‍ 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 893, കോഴിക്കോട് 384, കൊല്ലം 342, എറണാകുളം 314, തൃശൂര്‍ 312, മലപ്പുറം, കണ്ണൂര്‍ 283 വീതം, ആലപ്പുഴ 259, പാലക്കാട് 228, കോട്ടയം 223, കാസര്‍ഗോഡ് 122, പത്തനംതിട്ട 75, ഇടുക്കി 70, വയനാട് 61 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 22, മലപ്പുറം 9, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് 8 വീതം, പത്തനംതിട്ട 7, കോഴിക്കോട് 6, എറണാകുളം 5, ആലപ്പുഴ, പാലക്കാട് 1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.