മുരുഗദോസിന്‍റെ മദ്രാസി: ഗജിനി മോഡൽ ആക്ഷൻ ചിത്രം!

എ.ആർ. മുരുഗദോസ് ശിവകാർത്തികേയനെ നായകനാക്കി 'മദ്രാസി' എന്ന ആക്ഷൻ ചിത്രം ഒരുക്കുന്നു. ഗജിനി മോഡലിൽ ഒരുക്കുന്ന ചിത്രത്തിൽ പ്രണയവും ആക്ഷനുമുണ്ട്.

AR Murugadoss compares Madharasi to this cult classic blockbuster

ചെന്നൈ: കോളിവുഡ് സംവിധായകൻ എ.ആർ. മുരുഗദോസ് സല്‍മാന്‍ ഖാനെ നായകനാക്കി ഒരുക്കിയ സിക്കന്ദറിന്‍റെ റിലീസിനായി ഒരുങ്ങുകയാണ്. കഴിഞ്ഞ 17 വർഷത്തിനിടെ അദ്ദേഹത്തിന്‍റെ നേരിട്ട് എടുക്കുന്ന റീമേക്ക് അല്ലാത്ത ആദ്യ ഹിന്ദി സൂപ്പര്‍താര ചിത്രമാണിത്. 

സൽമാൻ ആരാധകർ സിക്കന്ദറിലൂടെ ഒരു രാഷ്ട്രീയ ആക്ഷൻ ഡ്രാമയാണ് പ്രതീക്ഷിക്കുന്നത്. പിങ്ക് വില്ലയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിനിടെ ശിവ കാർത്തികേയൻ അഭിനയിക്കുന്ന തന്റെ അടുത്ത ചിത്രമായ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന മദ്രാസിയെക്കുറിച്ച് എ.ആർ. മുരുഗദോസ് വിശദാംശങ്ങള്‍ വെളിപ്പെടുത്തി.

Latest Videos

“മദ്രാസി ഒരു ആക്ഷൻ ചിത്രമാണ്. ഗജിനിയുടെ മാതൃകയിലായിരിക്കും ഇത്. ഇരുണ്ട വശങ്ങളുള്ള ഒരു പ്രണയകഥയാണിത്. അവസാന ഷെഡ്യൂൾ ഉൾപ്പെടെ ഏകദേശം 22 ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുണ്ട്. ഏപ്രിൽ പകുതിയോടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” തുപ്പാക്കി സംവിധായകന്‍ പറഞ്ഞു. രുക്മിണി വസന്ത് നായികയായി അഭിനയിക്കുന്നു മദ്രാസി അവരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ്.

ഒരു പഴയ അഭിമുഖത്തിൽ, മദ്രാസിയിൽ നായകന്‍റെ കഥാപാത്രവുമായി ബന്ധപ്പെട്ട ഒരു സവിശേഷ ഘടകം ഉണ്ടാകുമെന്ന് എ.ആർ. മുരുഗദോസ് പറഞ്ഞിരുന്നു. അത് എന്താണെന്ന് അറിയാൻ നമുക്ക് കുറച്ച് മാസങ്ങൾ കൂടി കാത്തിരിക്കണം. വിദ്യുത് ജാംവാൾ പ്രതിനായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ അനിരുദ്ധ് സംഗീതസംവിധായകനായി എത്തുന്നു. ചിത്രത്തിന്‍റെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

അതേ സമയം സിക്കന്ദര്‍ ഈദിന് തീയറ്ററില്‍ എത്തും.  മാര്‍ച്ച് 30നാണ് ചിത്രത്തിന്റെ റിലീസ്. നഡ്വാല ഗ്രാന്‍റ് സണ്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സത്യരാജ്, രശ്മിക മന്ദാന അടക്കം വലിയ താരനിര അണിനിരക്കുന്നുണ്ട്. 

ഒന്നര കൊല്ലത്തോളം മുഴുകുടിയനായി മാറി, ആ സംഭവത്തിന് ശേഷം: വെളിപ്പെടുത്തി ആമിർ ഖാൻ

'ഇന്ത്യയിലും ഹിറ്റോ! മാറിപ്പോയത് അല്ലല്ലോ': ഷോ അണിയറക്കാരെ ഞെട്ടിച്ച് നെറ്റ്ഫ്ലിക്സ് ഷോയുടെ വിജയം

vuukle one pixel image
click me!