ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖിലക്കെതിരെ കേസെടുത്തത് ശരിയായ നടപടിയല്ലെന്ന് എം.കെ. സാനു

By Web Team  |  First Published Jun 11, 2023, 1:33 PM IST

കോളേജ് ഒരു കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു ആദ്യം വേണ്ടത്. പിന്നീട് ആവശ്യമാണെങ്കിൽ മാത്രമേ നിയമ നടപടികളിലിലേക്ക് കടക്കാവൂ എന്നാണ് തൻ്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.


കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്തത് ശരിയായില്ലന്ന് സാഹിത്യകാരൻ എം.കെ. സാനു. പരാതിയിൽ കോളേജ് ഒരു കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു ആദ്യം വേണ്ടത്. പിന്നീട് ആവശ്യമാണെങ്കിൽ മാത്രമേ നിയമ നടപടികളിലിലേക്ക് കടക്കാവൂ എന്നാണ് തൻ്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജിൽ ഇപ്പോൾ അനാരോഗ്യകരവും വിഷലിപ്തവുമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും കോളേജിലെ പഴയ അധ്യാപകൻ കൂടിയായ എം.കെ. സാനു പറഞ്ഞു. 

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയെ തുടർന്നാണ്  ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ​ഗൂഢാലോചന നടത്തിയെന്നാണ് പരാതി. എന്നാൽ, വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കെ എസ് യു നേതാവിന്റെ ബൈറ്റെടുക്കുക മാത്രമാണ് അഖില നന്ദകുമാർ ചെയ്തത്. ആർഷോക്കെതിരെ രാഷ്ട്രീയ ആരോപണമെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. എന്നിട്ടും കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചത്. അഖിലക്കെതിരെ കേസെടുത്തതിനെതിരെ വ്യാപകമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്. 

Latest Videos

എഴുത്തും വായനയും അറിയുന്ന ഒരു പൊലീസുകാരനും ഇങ്ങനെ എഫ്ഐആർ ഇടില്ല; അഖിലക്കെതിരായ കേസിൽ ശ്രീജൻ ബാലകൃഷ്ണൻ
 

click me!