പുന്നപ്പുഴ കടക്കുന്നതിനിടെ മന്ത്രി ഒആർ കേളും എൽഡിഎഫ് നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി; രക്ഷപ്പെടുത്തി നാട്ടുകാർ

By Web Team  |  First Published Nov 10, 2024, 9:22 AM IST

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി ഒ.ആര്‍ കേളു വഴിക്കടവിലെ പുന്നപ്പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിൽ കുടുങ്ങി. പിന്നീട് നാട്ടുകാരും പൊലീസും ചേര്‍ന്ന് കരയ്ക്കെത്തിച്ചു


മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെ മന്ത്രി ഒ.ആര്‍ കേളുവും എൽഡിഎഫ് നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മലപ്പുറം വഴിക്കടവിൽ എത്തിയ മന്ത്രി ഒ ആർ കേളുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റു നേതാക്കളുമാണ് ഇന്നലെ വൈകിട്ട് ചങ്ങാടത്തിൽ കുടുങ്ങിയത്. വഴിക്കടവിലെ പുന്നപ്പുഴ കടക്കുന്നതിനിടെയാണ് മന്ത്രി ഒ.ആർ. കേളു ചങ്ങാടത്തിൽ കുടുങ്ങിയത്.

ചങ്ങാടത്തിൽ മറ്റ് എൽ.ഡി.എഫ് നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചങ്ങാടത്തിൽ പോകുന്നതിനിടെ മുന്നോട്ട നീങ്ങാനാകാതെ പുഴയിൽ കുടുങ്ങിപോവുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും തണ്ടര്‍ബോള്‍ട്ട് സംഘവും ചേര്‍ന്ന് അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ മന്ത്രിയെയും മറ്റു നേതാക്കളെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.

Latest Videos

 2018ലെ പ്രളയത്തിലാണ് പുന്നപ്പുഴക്ക് കുറുകെയുള്ള പാലം തകർന്നത്. ഇതോടെ പുഞ്ചക്കൊല്ലാ ആദിവാസി നഗറിലെ കുടുംബങ്ങൾ പുഴ കടക്കാൻ ഉപയോഗിക്കുന്നത് മുള ചങ്ങാടമാണ്. ഈ ചങ്ങാടത്തിൽ വരുന്നതിനിടെയാണ് അപകടമുണ്ടായത്. 

'സിനിമ കാണുന്നതിനിടെ വെള്ളവും സീലിങും താഴേക്ക് പതിച്ചു, ഭയന്നുപോയി'; തിയേറ്റർ അപകടത്തിൽ 2 പേർ ആശുപത്രി വിട്ടു

 

click me!