'കേരളത്തിന് ക്ഷീണം വന്നാലേ മലയാളമാധ്യമങ്ങളിൽ വാർത്തയുള്ളൂ, നല്ല കാര്യം വന്നാൽ അത് വാർത്തയല്ലാതാകുന്നു'

By Web TeamFirst Published Jan 27, 2024, 11:33 AM IST
Highlights

 കേരളത്തിന്റെ മുന്നേറ്റത്തെ കുറിച്ച് അറിയണമെങ്കിൽ ഇംഗ്ലീഷ് പത്രം വായിക്കണമെന്നതാണ് സ്ഥിതി എന്നും മന്ത്രി വിമർശിച്ചു

തിരുവനന്തപുരം: മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി എംബി രാജേഷ്. കേരളത്തിന് ക്ഷീണം വന്നാലേ മലയാള മാധ്യമങ്ങളിൽ വാർത്തയുള്ളൂ എന്നും നല്ല കാര്യം വന്നാൽ അത് വാർത്ത അല്ലാതാകുന്നുവെന്നുമാണ് മന്ത്രിയുടെ കുറ്റപ്പെടുത്തൽ. കേരളത്തിന്റെ മുന്നേറ്റത്തെ കുറിച്ച് അറിയണമെങ്കിൽ ഇംഗ്ലീഷ് പത്രം വായിക്കണമെന്നതാണ് സ്ഥിതി എന്നും മന്ത്രി വിമർശിച്ചു. മലയാളം മാധ്യമങ്ങൾ 91000 കോടിയുടെ നിക്ഷേപം വാർത്ത താമസ്കരിച്ചു. തമിഴ് നാട്ടിൽ ഒരു ലക്ഷം കോടിയുടെ നിക്ഷേപം വരുമെന്ന വാർത്ത ഒന്നാം പേജിലാണ് വരുന്നത്. എന്നാൽ 91000 കോടി കേരളത്തിൽ നിക്ഷേപം വന്നുവെന്ന എക്സ്പോർട്ട് കൗൺസിൽ വാർത്ത ചരമ വാർത്താക്കൊപ്പമാണ് വരുന്നത്. കേരളത്തെ കുറിച്ച് ഒരു തെറ്റായ ആഖ്യാനം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി വിമർശിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!