കൊല്‍ക്കത്ത സ്വദേശിനി നിർമ്മല ദേവിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം
പാലക്കാട്: പാലക്കാട് കുളപ്പുള്ളിയിൽ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം. വാടക വീട്ടിൽ താമസിക്കുകയായിരുന്ന സ്ത്രീയെ അയൽവാസി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിനി നിർമ്മല ദേവിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഒരേ ലൈനിലുള്ള മൂന്ന് വീടുകൾക്കുമായി ഒരു പൊതു പൈപ്പാണ് ഉള്ളത്.
ഇതിൽ നിന്നും വെള്ളം എടുക്കുമ്പോഴായിരുന്നു യുവതിക്ക് നേരെ അക്രമം. സംഭവത്തിൽ അയൽവാസിയായ ജയകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിർമ്മല ദേവിയുടെ തലയിൽ എട്ട് തുന്നലുണ്ട്. പരിക്കേറ്റ നിര്‍മ്മല ദേവിയെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പും പലതവണ തര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലും ഇന്ന് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ആക്രമണം ഉണ്ടാകുകയായിരുന്നു.