ഒരു കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു ആദ്യം ലഭിച്ച പരാതി. പിന്നീട് ഏഴു കോടിയുടെ തട്ടിപ്പ് നടന്നതായി കെഎസ്എഫ്ഇ ഓഡിറ്റ് വിഭാഗം കണ്ടെത്തി
മലപ്പുറം: വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയില്‍ നടന്ന മുക്കുപണ്ടം പണയം വെച്ചുള്ള തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് തട്ടിപ്പിന്‍റെ വ്യാപ്തി വലുതാണെന്ന് കണ്ടെത്തി. 79 അക്കൗണ്ടുകളില്‍ തട്ടിപ്പ് നടന്നതായാണ് പൊലീസ് കണ്ടെത്തൽ. 10 അക്കൗണ്ടുകള്‍ വഴി തട്ടിപ്പ് നടന്നുവെന്നായിരുന്നു ശാഖാ മാനേജരുടെ പരാതി. എന്നാല്‍, തട്ടിപ്പിന്‍റെ വ്യാപ്തി വലുതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
പ്രതികള്‍ക്ക് കെഎസ്എഫ്ഇ ജീവനക്കാരുടെ സഹായം ലഭിച്ചതായാണ് പൊലീസ് നിഗമനം. അതിനാല്‍ തന്നെ ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന കണക്കൂക്കൂട്ടലിലാണ് പൊലീസ്. ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ഒരു കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു ആദ്യം ലഭിച്ച പരാതി. പിന്നീട് ഏഴു കോടിയുടെ തട്ടിപ്പ് നടന്നതായി കെഎസ്എഫ്ഇ ഓഡിറ്റ് വിഭാഗം കണ്ടെത്തി. തട്ടിപ്പില്‍ നേരത്തെ കെഎസ്എഫ്ഇ വളാഞ്ചേരി ശാഖയിലെ അപ്രൈസര്‍ രാജനെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് കോടികളുടെ തട്ടിപ്പ്; കരാര്‍ ജീവനക്കാരൻ പിടിയിൽ
കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് വൻ തട്ടിപ്പ്; 1.48 കോടി തട്ടിയെടുത്തു, 5 പേര്‍ക്കെതിരെ കേസ്