മസാല ബോണ്ട് കേസ്; സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി തോമസ് ഐസക്

By Web TeamFirst Published Dec 5, 2023, 11:01 PM IST
Highlights

ഇ ഡി സമൻസ് കൃത്യമായ കാര്യങ്ങൾ പറയാതെയാണെന്നും  തന്റെ വ്യക്തിഗത വിവരങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നേരെത്തെ തോമസ് ഐസക് സിംഗിൾ ബെഞ്ചിനെ സമീപിച്ചു സമൻസ് അയക്കുന്നത് തടഞ്ഞത്.

തിരുവനന്തപുരം: മസാല ബോണ്ട് കേസിൽ സമൻസ് അയക്കാൻ ഇഡിയ്ക്ക് അനുവാദം  നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ  തോമസ് ഐസക് നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. സമൻസ് അയക്കാൻ  അനുമതി നൽകിയത് മതിയായ കാരണങ്ങൾ ഇല്ലാതെ എന്നാണ് ഹർജിയിലെ വാദം. സമൻസ് ചോദ്യം ചെയ്താണ് സിംഗിൾ ബെഞ്ചിൽ ഹർജി നിൽക്കുന്നത്. ആ ഹർജി പരിഗണനയിൽ നിൽക്കെ വീണ്ടും സമൻസ് അയക്കാൻ ഇടക്കാലഅനുമതി നൽകിയാൽ നിലവിലുള്ള ഹർജി കാലഹരണപ്പെട്ടു പോകും എന്നും   അപ്പീലിൽ ഐസക്ക് വ്യക്തമാക്കുന്നു.നേരെത്തെ ഇ ഡിതുടർച്ചയായി സമൻസ് അയക്കുകയാണെന്നും 

 വ്യക്തിഗത വിവരങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക് സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. തുടർന്ന് സമൻസ് അയക്കുന്നത് കോടതി തടഞ്ഞിരുന്നു. എന്നാൽ സമൻസ് പുതുക്കി നൽകാം എന്ന് ഇ ഡി അറിയിച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ് പുതുക്കി പുതിയ സമൻസ് അയക്കാൻ  അനുമതി നൽകിയത്. മസാല ബോണ്ട സമാഹരണത്തിൽ കിഫ്ബി വിദേശ നാണയചട്ടം ലംഘിചെന്നും ഫെമ നിയമലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കിഫ്‌ബിയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!